ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായികയായി ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങുകയായിരുന്നു ഷഫ്ന. ഷഫ്നയ്ക്ക് പിന്നാലെ ഭര്‍ത്താവ് സജിനും അഭിനയരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. സ്വന്തനം എന്ന പരമ്ബരയിലൂടെയായിരുന്നു സജിന്‍ മിനിസ്ക്രീനില്‍ അഭിനയിച്ച് തുടങ്ങിയത്.

സീരിയലില്‍ ശിവ എന്ന കഥാപാത്രത്തിലെത്തിയ സജിന്‍ ടെലിവിഷന്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷഫ്ന പങ്കുവെച്ച പുതിയൊരു ചിത്രമാണ് വൈറല്‍ ആകുന്നത്.
ഭര്‍ത്താവായ സജിന്റെ കൈയും പിടിച്ചു കടല്‍ തീരത്തു നില്ക്കുന്ന ചിത്രമായിരുന്നു. ഇതിന് താഴെ മനോഹരമായൊരു ക്യാപ്ഷനും ഷഫ്ന പങ്കിട്ടു.
‘എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ ലവ്’, എന്നാണ് ചിത്രത്തിന് താഴെ നടി കുറിച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്