തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിക്കുകയാന്നെന്നും ഈ വേളയിൽ ഇന്ന് വൈകുന്നേരം തന്റെ നയം വ്യക്തമാകുമെന്നും നടൻ ആസിഫ് അലി. അതോടൊപ്പം എല്ലാ മുന്നണികൾക്കും നേതാക്കൾക്കും ആശംസകളും ആസിഫ് അലി നേർന്നിട്ടുണ്ട്.
സുഹൃത്തുക്കളെ, ഇന്ന് വൈകുന്നേരം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ മുന്നണികൾക്കും പാർട്ടികൾക്കും നേതാക്കൾക്കും എന്റെ ആശംസകൾ. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഞാൻ എന്റെ നയം വ്യക്തമാക്കും. എന്നാണ് ആസിഫലിയുടെ പോസ്റ്റ്.
ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആണോ എന്നാണ് പലരും ചോദിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തെകുറിച്ചാണോ എന്നും ചോദ്യങ്ങൾ ഉണ്ട്.
അതേസമയം കൊല്ലം മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥി മുകേഷിനായി ആസിഫ് അലി പ്രചാരണത്തിന് എത്തിയത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. സഹ പ്രവര്‍ത്തകന്‍ കൂടിയായ മുകേഷിനായി വിവിധയിടങ്ങളില്‍ ആസിഫ് വോട്ടഭ്യര്‍ഥന നടത്തുകയുണ്ടായി.
about asif ali