എപ്പിസോഡ് 49 , 48 ആം ദിവസം … ആദ്യം തന്നെ ലാലേട്ടനെത്തി.. എന്നിട്ട് കഴിഞ്ഞ എപ്പിസോഡിലെ ബാക്കി ക്യാപ്റ്റൻസി ടാസ്ക് കൂടി കാണിച്ചു. അതിൽ റംസാനും മണിക്കുട്ടനും കൂടി വടംവലി നടത്തി ആ ടാസ്ക് ഫിനിഷ് ചെയ്തു. മണിക്കുട്ടനാണ് ജയിച്ചത്. നല്ലരീതിയിൽ തന്നെ അതവസാനിച്ചു.പിന്നെ ഭാഗ്യലക്ഷ്മി ഒറ്റക്ക് നടന്ന് സംസാരിക്കുന്നുണ്ട്.. ഇതിവിടുത്തെ അവസാന രാത്രിയാകും എന്നൊക്കെ.. സാധാരണ ഇങ്ങനെ പറയുന്നവർ തന്നെയാകും പുറത്താകാറുള്ളത്. കഴിഞ്ഞ ആഴ്ച മജ്‌സിയ പോയപോലെ. അതുപോലെ തന്നെ സംഭവിക്കുന്നുമുണ്ട്.
അതൊക്കെ കഴിഞ്ഞ് ലാലേട്ടൻ മത്സരാർത്ഥികളുടെ അടുത്ത് സംസാരിക്കുന്നുണ്ട്. എല്ലാവരോടും വളരെ രസകരമായിട്ടാണ് ലാലേട്ടൻ ഓരോ കാര്യങ്ങളും പറഞ്ഞത്. സജ്‌ന നല്ലപോലെ മത്സരിക്കുന്നുണ്ടെന്നും പൊളി ഫിറോസ് സജ്നയെ ശല്യം ചെയ്യരുതെന്നും പറയുന്നു. അതുപോലെ തല്ല് കൂടുന്നവരെ ആരും പിടിച്ചുമാറ്റരുത് എന്നും ലാലേട്ടൻ പറഞ്ഞു. അത് വലിയ ഒരു പോയിന്റ് ആണ് . ഈ തല്ല് ഉണ്ടാക്കുന്നവർ അത്രക്ക് കോൺഫിഡന്റ് ആയിട്ട് നിന്ന് തല്ലുണ്ടാക്കാനുള്ള കാരണം ആരെങ്കിലും പിടിച്ചു മാറ്റിക്കോളും എന്ന ബോധം ഉള്ളത് കൊണ്ടാണ്. വിജനമായ ഒരു സ്ഥലത്ത് രണ്ട പേര് തല്ല് കൂടാൻ നിൽക്കില്ല. അതല്ലങ്കിൽ തല്ലണം എന്ന് ഉറപ്പിച്ചു തന്നെ നിൽക്കുന്നവരായിരിക്കണം.
എന്നെ വിടാടാ ഞാൻ അവനെ ഇന്ന് ശരിയാക്കും എന്ന് പറഞ്ഞ് അവൻ തന്നെ കൂടെയുള്ളവന്റെ കൈയിൽ മുറുകെ പിടിക്കുന്ന കൊമെടി പോലെയാണ് ബിഗ് ബോസിലെ തല്ല്.
പൂർണ്ണമായി കേൾക്കാൻ വീഡിയോ കാണുക !
about bigg boss review