ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ ക്രാഫ്റ്റ് ചെയ്യപ്പെട്ട ചിത്രം; മരക്കാരിനെ കുറിച്ച് സംഗീത സംവിധായകൻ

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. മേയ് 13നാണ് മരക്കാര്‍ തിയറ്ററുകളിലെത്തുക.

ഇപ്പോൾ ഇതാ ഈ ചിത്രം തന്റെ ജീവിതത്തില്‍ തന്നെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ വര്‍ക്ക് ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ ക്രാഫ്റ്റ് ചെയ്യപ്പെട്ട ചിത്രമാണ് മരക്കാരെന്നും രാഹുല്‍ രാജ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

ദേശിയ പുരസ്‌കാരം ലഭിച്ച ഇതിഹാസം നിങ്ങളിലേക്ക് എത്താന്‍ ഇനി 40 ദിനങ്ങള്‍. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വര്‍ക്ക്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ ക്രാഫ്റ്റ് ചെയ്യപ്പെട്ട ചിത്രം.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്.മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്

സ്‌കൂളില്‍ പഠിച്ച മരക്കാറിനെ സര്‍ഗാത്മക സ്വാതന്ത്ര്യത്തോടെ സിനിമയില്‍ അവതരിപ്പിക്കുകയാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Noora T Noora T :