നിങ്ങൾ സാന്ത്വനം എന്ന ടി വി സീരിയലിന്റെ ആരാധകരാണോ? അല്ലെങ്കിൽ വേണ്ട നിങ്ങൾ ശിവാജ്ഞലി എന്ന പ്രണയജോഡിയുടെ ആരാധകരാണോ? എന്നാൽ, ശിവ ഒരു കലിപ്പനും അഞ്ജലി ഒരു കാന്താരിയുമായി തോന്നിയോ? സാന്ത്വനത്തിലെ കലിപ്പാന്റെ കാന്താരി ചർച്ചയാവുകയാണ്. ശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ ഡോക്ടർ വിവേക് ബാലചന്ദ്രന്റെ വാക്കുകളാണ് ചർച്ചയ്ക്ക് ആധാരമായത്.
ടി വി സീരിയലുകൾക്ക് എതിരെ കുറേയധികം കുറ്റങ്ങൾ കേൾക്കാമെങ്കിലും സീരിയലുകൾക്ക് പ്രായഭേദമ്യേ നിരവധി പ്രേക്ഷകരും ഉണ്ട്. കുടുംബജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന എല്ലാ സീരിയലുകളും പൊതുവെ ഹിറ്റാവാറുണ്ട്. ഒരു കുടുംബ കഥ എന്ന രീതിയിൽ ആരംഭിച്ച സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം നടത്തുന്ന സാന്ത്വനം.
സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് നായിക ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്. കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്.
ഇരുവരുടെയും കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ആണ് കഥയുടെ ഇതിവൃത്തം. നടി ഗോപിക അനിൽ ആണ് സീരിയലിൽ അഞ്ജലി ആയി എത്തുന്നത്. സജിൻ ആയി എത്തുന്ന ശിവയ്ക്ക് അഞ്ജലിയെ ഇഷ്ട്ടമല്ലങ്കിലും ഏട്ടനും ഏട്ടത്തിയമ്മയും വിവാഹത്തിന് വാക്ക് കൊടുത്തത് കൊണ്ട് ശിവക്ക് അഞ്ജലിയെ വിവാഹം കഴിക്കേണ്ടത് ആയിവരുന്നു.
ആദ്യമൊക്കെ അഞ്ജലിക്ക് ശിവയെ ഇഷ്ടം അല്ല. തുടർന്ന് ഇരുവരും ഇഷ്ടത്തിൽ ആകുന്നു. അങ്ങനെ അവർ സുഖമായി ജീവിക്കുന്നു.പിണക്കം ഇണക്കം സ്‌നേഹം പ്രണയം വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കൊർത്തിണക്കികൊണ്ട് ഉള്ള ഒരു മനോഹര കുടുംബ കഥയായിട്ടാണ് സ്വാന്തനം ഏവർക്കും മുന്നിൽ എത്തുന്നത്.
ഒരുവിധം എല്ലാ സീരിയൽ കഥകളും പോകുന്നത് ഈ റൂട്ടിൽ തന്നെയാണ്.. പക്ഷെ, ഒട്ടും മടുക്കാത്ത എല്ലാ സീരിയലിനും ഒരു ടിപ്പിക്കൽ ഓടിയൻസ് ഉണ്ടാകും. സീരിയലിന്റെ കഥ പറയുന്നത് കലിപ്പാന്റെ കാന്താരി മോഡിലാണെങ്കിലും സീരിയൽ ഹിറ്റാണ്. അപ്പോൾ കലിപ്പന്റെ കാന്താരിയെ സ്വീകരിക്കുന്ന പ്രേക്ഷകരുടെ ചിന്താഗതി എന്ത് എന്നചോദ്യം അവിടെ പ്രസക്തമാകുകയാണ്.
എന്നാൽ ഇത് വെറും സീരിയലല്ലേ,,, ഇത് ജീവിതത്തെ ബാധിക്കുന്നില്ലലോ എന്നൊക്കെയുള്ള ചോദ്യത്തിന് വളരെ വ്യക്തമായ മറുപടിയാണ് ഡോക്ടർ വിവേക് പറഞ്ഞിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകളിലെ പ്രസക്ത ഭാഗം ഞാൻ നിങ്ങൾക്കായി പറയാം..
കട്ടിലിന് താഴെ ബെഡ് ഷീറ്റ് വിരിച്ച് ഉറങ്ങുന്നവനാണ് മാസ്സ് കലിപ്പൻ ശിവൻ.സാരിയുടുത്ത് കട്ടിലിന് മുകളിലിരുന്ന് കുലസ്ത്രീ കോഴ്സ് പ്രാക്റ്റീവ് ചെയ്യുന്നയാളാണ് അഞ്ജലി. കുടുംബത്തിന്റെ ഐഖ്യം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ഒരു ഏട്ടനും ഏട്ടത്തിയമ്മയും കൂടി ഇവർക്കുണ്ട്.
ഏട്ടത്തിയമ്മ ഇതുകൂടാതെ ത്യാഗം സഹനം എന്നീ വിഷയങ്ങളിൽ പി എച്ച് ഡി എടുത്തിട്ടുള്ളതും എങ്ങനെ കുലസ്ത്രീ ആകാം എന്ന വിഷയത്തെ കുറിച്ച് സ്വന്തം ജീവിതത്തെ ആസ്പദമാക്കി ക്‌ളാസ് എടുക്കുന്നവർ കൂടിയാണ്. കുടുംബത്തിന്റെ ഐഖ്യം നിലനിർത്താൻ അവർ ഉപയോഗിക്കുന്ന ട്രിക്കുകൾ എന്തൊക്കെയാണെന്നും വിശദമായി പറയുന്നുണ്ട്.
ഈ സീരിയൽ പ്രകാരം എന്താണ് ഒരു സ്ത്രീയുടെ വ്യക്തിത്വം എന്നത്, ഭർത്താവിന്റെ കുടുംബത്തിന്റെ യശ്ശസിന്റെ ദീപശിഖ കൈയിലേന്തി സ്വന്തം കുടുംബത്തെ മറന്ന് സാരിയുടൂത്ത് തെക്ക് വടക്ക് നടക്കുന്നത്. ഭർത്താവ് കുറെ കലിപ്പത്തരത്തിനിടയിൽ കാണിക്കുന്ന ഇത്തിരി സ്നേഹത്തിൽ ആനന്ദ നൃത്തം ചവിട്ടുന്നത്, സ്വന്തം കരിയർ സ്വന്തം ബുദ്ധി സ്വന്തം വിവരം എന്നിവയെ കുറിച്ച് ഒരു തരി പോലും ചിന്തിക്കാതെ ഭർത്താവിന്റെ വീട്ടിലെ പത്രം കഴുകുന്നത്. ഇതൊക്കെ കലിപ്പൻ കാന്താരി അകമ്പടിയോടെ കാണിച്ചപ്പോൾ ഇരുകൈയും നീണ്ടി സ്വീകരിക്കാൻ കൗമാരക്കാർ ഉൾപ്പടെ ഉണ്ട് എന്നത് നിരാശപ്പെടുത്തുന്ന ഒന്നുതന്നെയാണ്. അതിലധികവും സ്ത്രീകളുമാണ്.
ഇനി ഇതൊര് സീരിയലല്ലേ… ആ രീതിയിൽ കണ്ടോളു എന്നാണെങ്കിൽ ഇത്തരം പിന്തിരിപ്പൻ ആശയത്തെ അംഗീകരിക്കാനുള്ള ഒരു മനസ്സ് നിങ്ങൾക്കുണ്ടാകണം. ഇതാണ് സ്ത്രീ,,,,, എങ്ങനെയായിരിക്കണം സ്ത്രീ എന്ന് പറഞ്ഞുകൊണ്ട് കാലങ്ങളായി പൊതുബോധം വിട്ടുകൊടുക്കുന്ന വികലമായ സ്ത്രീ സങ്കല്പങ്ങൾ സ്ത്രീകളെ സ്വാധീനിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ഇത്തരത്തിലുള്ള സീരിയലുകൾ എന്നും ഡോക്ടർ വിവേക് പറയുന്നു.
about santhwanam