ഇനിയും പറഞ്ഞില്ലെങ്കിൽ കള്ളിയാകും… I LOVE YOU! മണിക്കുട്ടന്റെ ആ മറുപടി ഒടുവിൽ ക്ലൈമാക്സ്!

അലസന്മാരായി തോന്നിപ്പിച്ച മത്സരാർത്ഥികൾ മുൻ നിരയിലേക്ക് എത്തുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത കാര്യങ്ങൾക്കാണ്‌ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. ബിഗ് ബോസ് ഹൗസിനകത്തും പുറത്തും വലിയ ചർച്ചയായിരുന്നു സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. സൂര്യ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഇവിടെ തനിക്കൊരാളെ ഇഷ്ടമാണെന്ന് സൂര്യ ക്യാമറയിലൂടെ പറയുകയായിരുന്നു. പിന്നീട് വാരാന്ത്യത്തിൽ മോഹൻലാൽ എത്തിയപ്പോഴും ഇക്കാര്യം പറഞ്ഞു. എന്നാൽ അന്ന് പേരോ മറ്റ് വിവരങ്ങളൊ പറഞ്ഞിരുന്നില്ല.

മണിക്കുട്ടനോട് ഇഷ്ടമാണെന്നും ആ പ്രണയം യാഥാര്‍ത്ഥ്യമാവുമെന്നാണ് കരുതുന്നതെന്നും പലപ്പോഴും സൂര്യ വ്യക്തമാക്കിയിട്ടുണ്ട് എങ്കിലും മണിക്കുട്ടന്റെ മുഖത്തുനോക്കി പറയാനുള്ള ധൈര്യം സൂര്യ കാണിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസത്തെ ബിബി പ്ലസ് എപ്പിസോഡ് അവസാനിക്കുമ്പോൾ തന്റെ പ്രണയം സൂര്യ മണിക്കുട്ടനോട് തുറന്ന് പറയുകയാണ്. രാത്രി നടന്ന സംസാരത്തിലാണ് സൂര്യ തന്റെ മനസ്സിലുള്ള കാര്യം മണിക്കുട്ടന്റെ മുൻപിൽ തുറന്നുപറയുന്നത്.

സൂര്യയുടെ വാക്കുകൾ!

ഇത് അത്യന്താപേക്ഷിതമാണ്. എനിക്ക് മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണ്. മണിക്കുട്ടനോട് ബഹുമാനം മാത്രമല്ല. ഇഷ്ടത്തെക്കാൾ കൂടുതൽ ഉള്ള ഒരു… പ്രണയം എന്നുവേണമെങ്കിൽ പറയാം. അതെനിക്കുണ്ട്. മണിക്കുട്ടൻ തിരിച്ചു സ്നേഹിക്കണ്ട. ഞാനത് ഒരിക്കലും വേണമെന്നും പറയില്ല. പക്ഷേ ഇനിയും പറഞ്ഞില്ലാന്ന് ഉണ്ടെങ്കിൽ ഞാൻ കള്ളിയാകും. അതുകൊണ്ട് പറഞ്ഞു ഇപ്പോൾ. ഗുഡ് നൈറ്റ്. എന്നാണ് സൂര്യ പറഞ്ഞത്. എന്നാൽ യാതൊരു മറുപടിയും മണിക്കുട്ടൻ സൂര്യയ്ക്ക് നൽകിയില്ല എല്ലാം മൂളി കേട്ടതുമാത്രമാണ് അദ്ദേഹം ചെയ്തത്.

തുടക്കം മുതൽ സൂര്യയുടെ പ്രണയണം പിടിച്ചുനിൽക്കാനുള്ള അടവായിട്ടാണ് പ്രേക്ഷകരും വിലയിരുത്തിയിരുന്നത്. കഴിഞ്ഞ എപ്പിസോഡിൽ മണികുട്ടനും സൂര്യയുടെ പ്രണയത്തെ സംശയിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സൂര്യയുടെ ഈ പ്രണയം മണിക്കുട്ടന്‍ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തത്. പ്രണയമെന്ന വാക്ക് പോലും പറയാറില്ല താരം. സൂര്യയുടെ സ്ട്രാറ്റജിയാണോ ഇതെന്ന സംശയത്തിലാണ് മണിക്കുട്ടന്‍. കഴിഞ്ഞ ദിവസം അനൂപിനോട് സംസാരിക്കുന്നതിനിടയിലായിരുന്നു തന്റെ സംശയത്തെക്കുറിച്ച് പറഞ്ഞത്.

സൂര്യയുടെ വികാരത്തെ മാനിക്കുന്നു. ഇഷ്ടവും സൗഹൃദവുമൊക്കെയുണ്ട്. എന്നാൽ ഇപ്പോൾ സൂര്യ കാണിക്കുന്നത് സ്ട്രാറ്റജിയാണോ എന്ന സംശയയമുണ്ട് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

12 വര്‍ഷമായിട്ട് എനിക്ക് സൂര്യയെ അറിയാം, സൂര്യ എനിക്കൊപ്പം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ച് കണ്ടിട്ടുണ്ട്. അന്നൊന്നും സൂര്യ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ഇവിടെ വന്നിട്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് പെട്ടെന്നുണ്ടാവുന്നു എന്നൊക്കെ പറഞ്ഞാല്‍ അതിനെ അവഹേളിക്കുന്ന രീതിയില്‍ ഇതുവരെ പെരുമാറിയിട്ടില്ല. ബഹുമാനത്തോടെയേ കണ്ടിട്ടുള്ളൂ.

മണിക്കുട്ടനെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നൊക്കെ പറയാറുണ്ട്. എനിക്കറിയാം സുഹൃത്താണെന്ന് എന്നിട്ടും ആ സ്‌നേഹം തിരിച്ച് കിട്ടില്ലെന്നൊക്കെ പറയുന്നതെന്താണെന്ന് മനസ്സിലാവുന്നില്ല. ഇതെന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് എനിക്ക് തോന്നിയത്. പ്രണയത്തെ വേറെ രീതിയില്‍ കൊണ്ടുപോവാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് തോന്നി, അതേക്കുറിച്ച് പേടിയുണ്ട്. സൗഹൃദവും ബഹുമാനവും ഇഷ്ടവുമൊക്കെയുണ്ടെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ദു:ഖപുത്രി ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് സൂര്യയെന്നുമായിരുന്നു മണിക്കുട്ടന്‍ അനൂപിനോട് പറഞ്ഞത്.

Noora T Noora T :