മണിക്കുട്ടന് പ്രണയമില്ല , മകളുടെ ആ പെരുമാറ്റം വേദനിപ്പിക്കുന്നു! അത് തെറ്റായിരുന്നു; സൂര്യയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ

കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളായിട്ടായിരുന്നു ബിഗ് ബോസ്സ് മലയാളം സീസൺ 3 യിൽ സൂര്യ മത്സരാർത്ഥിയായ എത്തിയത്. മോഡല്‍ രംഗത്തും സജീവമായ സൂര്യ ആര്‍ജെയായും പ്രവർത്തിച്ചിട്ടുണ്ട്.സ്വന്തം വ്യക്തിത്വത്തില്‍ വിശ്വസിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന പറഞ്ഞ സൂര്യയെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു

പ്രായമായ ആള്‍ക്കാരെ പൊന്നുപോലെ നോക്കാൻ ഒരു വീട് വേണമെന്നും അതിന് ബിഗ് ബോസ് സഹായമാകട്ടെയെന്നു പറഞ്ഞ സൂര്യയുടെ മോഹങ്ങള്‍ സാഫല്യമാകുമോ എന്നറിയാനായിരുന്നു ബിഗ് ബോസ് പ്രേമികൾ കാത്തിരുന്നത്

അതിനിടെ സൂര്യയുടെയും മണികുട്ടൻറെയും പ്രായവുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതെളിയിച്ചിരുന്നു മണിക്കുട്ടനോട് ഇഷ്ടമാണെന്നും ആ പ്രണയം യാഥാര്‍ത്ഥ്യമാവുമെന്നാണ് കരുതുന്നതെന്നും സൂര്യ പറഞ്ഞത് ബിഗ് ബോസിന് മുന്‍പെ സൂര്യയെ അറിയാമെന്ന് മണിക്കുട്ടനും സമ്മതിച്ചിരുന്നു. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണോ സൂര്യ ലവ് ട്രാക്ക് സ്വീകരിക്കുന്നതെന്നായിരുന്നു മറ്റുള്ളവര്‍ ചോദിച്ചത്. മണിക്കുട്ടനോടുള്ള ഇഷ്ടത്തെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് സംസാരിക്കുന്ന സൂര്യനെയും പ്രേക്ഷകർ കണ്ടതാണ്

എന്നാൽ ഇപ്പോൾ സൂര്യയുടെ പ്രണയത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. സൂര്യയുടെ മാതാപിതാക്കൾ തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് കൊടുത്ത ഇന്റർവ്യൂവിലാണ് സൂര്യയുടെ മാതാപിതാക്കൾ മനസ്സ് തുറന്നത്. ബിഗ് ബോസിലെ എന്ത് കാര്യമാണ് ഏറെ വേദനിപ്പിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ആദ്യം തന്നെ സൂര്യയുടെ അമ്മ പറഞ്ഞത് മണിക്കുട്ടന്റെ പേരായിരുന്നു.

മണിക്കുട്ടനെ ഇഷ്ട്ടമാണോ എന്ന ചോദ്യത്തിനും അമ്മയ്ക്കും അച്ഛനും മറുപടി ഉണ്ടായിരുന്നു. വളരെ നല്ല സ്വഭാവമാണെന്നും ഒരുപാടിഷ്ടമാണെന്നും മാതാപിതാക്കൾ പറഞ്ഞു. അതോടൊപ്പം പ്രണയം സത്യമാണെങ്കിൽ വിവാഹം നടത്താനും തയ്യാറാണെന്ന് അവർ പറയുന്നു

അതേസമയം മണിക്കുട്ടന് സൂര്യയോട് പ്രണയമില്ലന്നും, പിന്നെന്തുകൊണ്ട് സൂര്യ ഇങ്ങനെ പെരുമാറുന്നു എന്നും അറിയില്ല. മറ്റുള്ളവർ ആശ്വസിപ്പിക്കാൻ വരുമ്പോൾ , ഇല്ല ഇതൊക്കെ ഗെയിം ആണ് എന്ന് പറയാറുണ്ട്. സൂര്യയുടെ ഈ പെരുമാറ്റത്തിൽ വിഷമമുള്ളതായി അമ്മ പറയുമ്പോൾ സൂര്യയുടെ പ്രണയത്തെ വെറും ഗെയിമിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ എന്ന് സൂര്യയുടെ അച്ഛൻ തുറന്നുപറയുന്നു.

പ്രണയം മാറ്റി വെച്ചാൽ സൂര്യ ഒരു നല്ല കലാകാരിയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ബെസ്റ്റ് ആക്ടറെസിനുള്ള അവാർഡ് നേടിയിട്ടുള്ള സൂര്യ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും തരീയം , മിത്രം എന്നീ സിനിമകളിൽ പ്രധാനവേഷത്തിൽ എത്തിയിട്ടുള്ളതും പറഞ്ഞു. മിത്രം എന്ന ഹൊറർ സിനിമയിൽ യക്ഷിയായിട്ടാണ് സൂര്യ എത്തിയത്.

ഫിറോസ് ഖാനെ കുറിച്ചും സജ്‌നയെക്കുറിച്ചുമുള്ള അഭിപ്രായം ചോദിച്ചപ്പോൾ ഫിറോസ് ഖാൻ സൂര്യയുടെ നല്ല സുഹൃത്തായിരുന്നു എന്നും ഇരുവരും ഒന്നിച്ച് തില്ലാന തില്ലാന എന്ന സൂര്യ ടിവിയുടെ റിയാലിറ്റി ഷോയിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെന്നും പറഞ്ഞു. അന്നൊക്കെ ഫിറോസ് ഖാൻ വളരെ നല്ല സ്വഭാവമായിരുന്നു എന്നാണ് സൂര്യയുടെ ‘അമ്മ പറഞ്ഞത്.

സൂര്യ ജയിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിലും ഡിമ്പലും മണിക്കുട്ടനും സജ്‌ന ഫിറോസുമൊക്കെ ഫസ്റ്റ് എത്താൻ സാധ്യതയുണ്ടെന്നാണ് സൂര്യയുടെ അമ്മ പറഞ്ഞത്. ഫിറോസ് ഖാൻ സൂര്യയുടെ സ്വഭാവം കള്ളമാണെന്ന് പറഞ്ഞതിനെ കുറിച്ച് രസകരമായ മറുപടിയാണ് ‘അമ്മ പറഞ്ഞത്. അവൾ പണ്ട് നല്ല ആക്റ്റീവ് ആയിരുന്നു എന്നും കുസൃതി കാട്ടി നടക്കുന്ന കുട്ടിയായിരുന്നു, എന്നാൽ ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ‘അമ്മ പറഞ്ഞു. നല്ല നർത്തകിയായ സൂര്യയുടെ ടാസ്കിനിടയിലെ ഡാൻസ് കാണിക്കാത്തതിൽ പരിഭവം ഉണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

തുടക്കം മുതൽ സൂര്യയുടെ പ്രണയണം പിടിച്ചുനിൽക്കാനുള്ള അടവായിട്ടാണ് പ്രേക്ഷകരും വിലയിരുത്തിയിരുന്നത്. കഴിഞ്ഞ എപ്പിസോഡിൽ മണികുട്ടനും സൂര്യയുടെ പ്രണയത്തെ സംശയിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സൂര്യയുടെ ഈ പ്രണയം മണിക്കുട്ടന്‍ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തത്. പ്രണയമെന്ന വാക്ക് പോലും പറയാറില്ല താരം. സൂര്യയുടെ സ്ട്രാറ്റജിയാണോ ഇതെന്ന സംശയത്തിലാണ് മണിക്കുട്ടന്‍. കഴിഞ്ഞ ദിവസം അനൂപിനോട് സംസാരിക്കുന്നതിനിടയിലായിരുന്നു തന്റെ സംശയത്തെക്കുറിച്ച് പറഞ്ഞത്.

സൂര്യയെ തനിക്ക് നേരത്തെ തന്നെ അറിയാമെന്നും മണിക്കുട്ടന്‍ അനൂപിനോട് പറഞ്ഞിരുന്നു. 12 വര്‍ഷമായിട്ട് എനിക്ക് സൂര്യയെ അറിയാം, സൂര്യ എനിക്കൊപ്പം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ച് കണ്ടിട്ടുണ്ട്. അന്നൊന്നും സൂര്യ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ഇവിടെ വന്നിട്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് പെട്ടെന്നുണ്ടാവുന്നു എന്നൊക്കെ പറഞ്ഞാല്‍ അതിനെ അവഹേളിക്കുന്ന രീതിയില്‍ ഇതുവരെ പെരുമാറിയിട്ടില്ല. ബഹുമാനത്തോടെയേ കണ്ടിട്ടുള്ളൂ.

മണിക്കുട്ടനെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നൊക്കെ പറയാറുണ്ട്. എനിക്കറിയാം സുഹൃത്താണെന്ന് എന്നിട്ടും ആ സ്‌നേഹം തിരിച്ച് കിട്ടില്ലെന്നൊക്കെ പറയുന്നതെന്താണെന്ന് മനസ്സിലാവുന്നില്ല. ഇതെന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് എനിക്ക് തോന്നിയത്. പ്രണയത്തെ വേറെ രീതിയില്‍ കൊണ്ടുപോവാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് തോന്നി, അതേക്കുറിച്ച് പേടിയുണ്ട്. സൗഹൃദവും ബഹുമാനവും ഇഷ്ടവുമൊക്കെയുണ്ടെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ദു:ഖപുത്രി ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് സൂര്യയെന്നുമായിരുന്നു മണിക്കുട്ടന്‍ അനൂപിനോട് പറഞ്ഞത്.

Noora T Noora T :