താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും.. ഈ തീരുമാനത്തിലൂടെ പാവപെട്ട ഗായകർക്ക് അവസരം ലഭിക്കും… പരിഹാസവുമായി രാജീവ് രം​ഗൻ

പിന്നണി ഗായകർക്ക് അർഹിക്കുന്ന വില കിട്ടുന്നില്ലെന്നും, ഈ അവഗണ മടുത്തതിനാൽ മലയാള സിനിമയിൽ ഇനി പാടുന്നില്ലെന്നുള്ള തീരുമാനവുമായി വിജയ് യേശുദാസ് എത്തിയിരുന്നു. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നിൽക്കെ നിർണ്ണായകമായ വെളിപ്പെടുത്തലായിരുന്നു വിജയ് നടത്തിയത്.

വിജയുടെ ഈ തീരുമാനത്തിന് പിന്നാലെ നടനും സംവിധായകനുമായ രാജീവ് രം​ഗൻ രം​ഗത്ത്. താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരി ആണ് എങ്കിൽ വളരെ നന്നായി ബ്രോ എന്നാണ് രാജീവ് രം​ഗൻ പറയുന്നത്. ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക്. കഴിവും പ്രാർത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും പിടിപാടിന്റെയും പിന്നെ കുതി കാൽ വെട്ടിന്റെയും പാരവയ്‌പിന്റെയും ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ലെന്നും രാജീവ് തുറന്നടിക്കുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്തായാലും ഞങ്ങൾ പ്രേക്ഷകർക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും. ഞങ്ങൾക്ക് എന്നുമെന്നും ആവർത്തിച്ചു കേൾക്കാനും ആസ്വദിക്കാനും മഹാന്മാരായ കുറെ ഗായകർ നൽകിയ അനേകം ഗാനങ്ങളുണ്ട്. ഞങ്ങൾ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ടെ എന്നും രാജീവ് പറയുന്നു

Noora T Noora T :