ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇനി ആമസോണ്‍ പ്രൈമിലും

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജിയോ ബേബി ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- മഹത്തായ ഭാരതീയ അടുക്കള’. ഒടിടി റിലീസായി എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആമസോണ്‍ പ്രൈമില്‍. നേരത്തെ ആമസോണ്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ചിത്രം റിലീസ് ചെയ്യാന്‍ വിസമ്മതിച്ചിരുന്നുവെന്ന് ജിയോ ബേബി പറഞ്ഞിരുന്നു. ജനുവരി 15 നാണ് ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മലയാളി ഇന്നുവരെ കണ്ടു ശീലിച്ച സിനിമയല്ല . മറിച്ച്കേരളത്തിലെ ഭൂരിഭാഗം വീടുകളുടെയും അടുക്കളയിൽ എരിഞ്ഞു തീരുന്ന സ്ത്രീ ജീവിതങ്ങളിലേക്ക് തുറന്നുവച്ച കണ്ണാടിയാണ് .ജിയോ ബേബി സംവിധാനം ചെയ്ത സിനിമ ആദ്യാവസാനം ചർച്ചചെയ്യുന്നത് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. നമ്മുടെയൊക്കെ വീടുകളിലെ സ്ത്രീ ജീവിതങ്ങളിലേക്ക് ദിവസങ്ങളോളം ക്യാമറ വെറുതെ തുറന്നു വെച്ചാൽ എങ്ങനെ ഉണ്ടാകുമോ ആ കാഴ്ചതന്നെയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെ സംവിധായകൻ കാണിച്ചുതരുന്നത്.

സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . ഉന്നത വിദ്യാഭ്യാസം നേടിയ നിമിഷയുടെ കഥാപാത്രംഅധ്യാപകനായ സുരാജിനെ കല്യാണം കഴിക്കുന്നു. പരമ്പരാഗത നായർ തറവാട് ശീലങ്ങൾ പിന്തുടരുന്നവരാണ് സുരാജും കുടുംബവും.

വിവാഹ ശേഷം ഈ വീടിന്റെ അടുക്കളയിൽ കുടുങ്ങിപ്പോകുകയാണ് നായികയുടെ ജീവിതം. ഓരോ ദിവസത്തെയും നായികയുടെ അടുക്കള ജീവിതത്തിലൂടെയും കിടപ്പറ ജീവിതത്തിലൂടെയും സിനിമ മുന്നോട്ട് പോകുന്നു . ഭക്ഷണം, വസ്ത്രം എന്നീ കാര്യങ്ങളിലെല്ലാം ഒരുപാട് പിടിവാശികളുള്ള പുരുഷ കഥാപാത്രങ്ങൾ നായികയുടെ ജോലി സ്വപ്നം പോലും മുളയിലെ നുള്ളാൻ ശ്രമിക്കുന്നു .

about the great indian kitchen

Safana Safu :