മകളെ കുറിച്ചോർത്ത് വിഷമം തോന്നുന്നു! സൂര്യയുടെ ‘അമ്മ പറയുന്നതിങ്ങനെ..!

ബിഗ് ബോസ് സീസൺ ത്രീയിലെ സൂര്യയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചാഴ്ചകളായി സംസാരം നടക്കുന്നത്. കൂടുതലും സൂര്യയെ എതിർത്തുവരുന്ന കമ്മെന്റുകളാണ്. നോമിനേഷനിൽ എത്തിയ ഒരാഴ്ച സൂര്യ പുറത്താകും എന്ന് സോഷ്യൽ മീഡിയ വരെ പ്രവചിച്ച സമയത്താണ് സൂര്യ ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തുന്നത്.

ആദ്യം ബിഗ് ബോസിനോട് പോലും പറയില്ലെന്ന് പറഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം തന്നെ സൂര്യയുടെ പ്രണയം മണികുട്ടനോടാണെന്ന് ബിഗ് ബോസ് ഹൗസിൽ ഉള്ളവർ പോലും പറഞ്ഞു തുടങ്ങി. അതോടെ സോഷ്യൽ മീഡിയയിൽ സൂര്യാമണി പ്രണയം ഏറെ ചേർച്ചയാവുകയായിരുന്നു. തുടക്കം മുതൽ സൂര്യയുടെ പ്രണയയം പിടിച്ചുനിൽക്കാനുള്ള അടവായിട്ടാണ് പ്രേക്ഷകരും വിലയിരുത്തിയിരുന്നത്. കഴിഞ്ഞ എപ്പിസോഡിൽ മണികുട്ടനും സൂര്യയുടെ പ്രണയത്തെ സംശയിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ സൂര്യയുടെ പ്രണയത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. അതും സൂര്യയുടെ മാതാപിതാക്കൾ തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് കൊടുത്ത ഇന്റർവ്യൂവിലാണ് സൂര്യയുടെ മാതാപിതാക്കൾ മനസ്സ് തുറന്നത്. ബിഗ് ബോസിലെ എന്ത് കാര്യമാണ് ഏറെ വേദനിപ്പിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ആദ്യം തന്നെ സൂര്യയുടെ ‘അമ്മ പറഞ്ഞത് മണിക്കുട്ടന്റെ പേരായിരുന്നു.

മണിക്കുട്ടനെ ഇഷ്ട്ടമാണോ എന്ന ചോദ്യത്തിനും അമ്മയ്ക്കും അച്ഛനും മറുപടി ഉണ്ടായിരുന്നു. വളരെ നല്ല സ്വഭാവമാണെന്നും ഒരുപാടിഷ്ടമാണെന്നും മാതാപിതാക്കൾ പറഞ്ഞു. അതോടൊപ്പം പ്രണയം സത്യമാണെങ്കിൽ വിവാഹം നടത്താനും തയ്യാറാണെന്ന് മാതാപിതാക്കൾ പറഞ്ഞു.

അതേസമയം മണിക്കുട്ടന് സൂര്യയോട് പ്രണയമില്ലന്നും, പിന്നെന്തുകൊണ്ട് സൂര്യ ഇങ്ങനെ പെരുമാറുന്നു എന്നും അറിയില്ലെന്നാണ് സൂര്യ ‘അമ്മ പറഞ്ഞത്. മറ്റുള്ളവർ ആശ്വസിപ്പിക്കാൻ വരുമ്പോൾ , ഇല്ല ഇതൊക്കെ ഗെയിം ആണ് എന്ന് പറയാറുണ്ടെന്നും പറയുന്നു. സൂര്യയുടെ പ്രണയത്തെ വെറും ഗെയിമിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ എന്ന് സൂര്യയുടെ അച്ഛൻ തുറന്നുപറഞ്ഞു. സൂര്യയുടെ ഈ പെരുമാറ്റത്തിൽ വിഷമമുള്ളതായും സൂര്യയുടെ ‘അമ്മ പറഞ്ഞു.

എന്നാൽ, പ്രണയം മാറ്റി വെച്ചാൽ സൂര്യ ഒരു നല്ല കലാകാരിയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ബെസ്റ്റ് ആക്ടറെസിനുള്ള അവാർഡ് നേടിയിട്ടുള്ള സൂര്യ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും തരീയം , മിത്രം എന്നീ സിനിമകളിൽ പ്രധാനവേഷത്തിൽ എത്തിയിട്ടുള്ളതും പറഞ്ഞു. മിത്രം എന്ന ഹൊറർ സിനിമയിൽ യക്ഷിയായിട്ടാണ് സൂര്യ എത്തിയത്.

ഫിറോസ് ഖാനെ കുറിച്ചും സജ്‌നയെക്കുറിച്ചുമുള്ള അഭിപ്രായം ചോദിച്ചപ്പോൾ ഫിറോസ് ഖാൻ സൂര്യയുടെ നല്ല സുഹൃത്തായിരുന്നു എന്നും ഇരുവരും ഒന്നിച്ച് തില്ലാന തില്ലാന എന്ന സൂര്യ ടിവിയുടെ റിയാലിറ്റി ഷോയിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെന്നും പറഞ്ഞു. അന്നൊക്കെ ഫിറോസ് ഖാൻ വളരെ നല്ല സ്വഭാവമായിരുന്നു എന്നാണ് സൂര്യയുടെ ‘അമ്മ പറഞ്ഞത്.

സൂര്യ ജയിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിലും ഡിമ്പലും മണിക്കുട്ടനും സജ്‌ന ഫിറോസുമൊക്കെ ഫസ്റ്റ് എത്താൻ സാധ്യതയുണ്ടെന്നാണ് സൂര്യയുടെ അമ്മ പറഞ്ഞത്. ഫിറോസ് ഖാൻ സൂര്യയുടെ സ്വഭാവം കള്ളമാണെന്ന് പറഞ്ഞതിനെ കുറിച്ച് രസകരമായ മറുപടിയാണ് ‘അമ്മ പറഞ്ഞത്. അവൾ പണ്ട് നല്ല ആക്റ്റീവ് ആയിരുന്നു എന്നും കുസൃതി കാട്ടി നടക്കുന്ന കുട്ടിയായിരുന്നു എന്നും പറയുന്നു. എന്നാൽ ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ‘അമ്മ പറഞ്ഞു. നല്ല നർത്തകിയായ സൂര്യയുടെ ടാസ്കിനിടയിലെ ഡാൻസ് കാണിക്കാത്തതിൽ പരിഭവം ഉണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.

about bigg boss

Safana Safu :