ഡ്രഗ്‌സ് ഉപയോഗിക്കാറില്ല, സ്വയം ഉപദ്രവിക്കാറില്ല കൂടുതല്‍ മദ്യപിക്കാറില്ല എന്റെ അവസ്ഥ അങ്ങനെയല്ല പക്ഷെ….

കൗമാരപ്രായത്തിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ വെളിപെടുത്തിയത് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. തന്നെ ചൂഷണം ചെയ്തയാൾക്ക് അയാൾ ചെയ്യുന്നത് എന്തെന്ന് കൃത്യമായി അറിയാമായിരുന്നെന്ന് മനസ്സിലാക്കാൻ തനിക്ക് ഒരു വർഷമെടുത്തെന്നും ഇറ പറഞ്ഞത്.

ഇപ്പോൾ ഇതാ മാനസിക ആരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇറ ഖാന്‍. തനിക്ക് ഇപ്പോള്‍ കുഴപ്പമില്ലെന്ന് പ്രതികരിക്കുന്ന ഇറ, തന്നെ ഇപ്പോഴും വിശ്വസിക്കാത്തവരും താന്‍ ഓവര്‍ റിയാക്ട് ചെയ്യുകയാണെന്ന് പറയുന്നവരും ഉണ്ടെന്ന് വീഡിയോയിലൂടെ പറയുന്നു.

”ഞാന്‍ ഡ്രഗ്‌സ് ഉപയോഗിക്കാറില്ല, ഞാന്‍ സ്വയം ഉപദ്രവിക്കാറില്ല, കൂടുതല്‍ മദ്യപിക്കാറില്ല, കൂടുതല്‍ കോഫി കുടിക്കാറില്ല, എന്റെ അവസ്ഥ അങ്ങനെയല്ല. ജീവന് ഭീഷണി വരുന്ന തരത്തിലല്ല എന്റെ വിഷാദാവസ്ഥ” എന്നാണ് ഇറ വീഡിയോയില്‍ പറയുന്നത്. മാനസിക തകര്‍ച്ചയുടെ ആവര്‍ത്തനവും തീവ്രതയും കുറയ്ക്കാനാണ് ശ്രമം എന്നാണ് ഇറ വീഡിയോക്ക് ക്യാപ്ഷനായി കുറിക്കുന്നത്.

”എനിക്ക് ധാരാളം ഭാഗങ്ങളുണ്ട്. ഇവ തമ്മിലുള്ള പൊരുത്തക്കേടാണ് എന്റെ മൊത്തത്തിലുള്ള വിഷാദത്തില്‍ നിന്ന് സുഖപ്പെടുത്താനുള്ള എന്റെ ശ്രമങ്ങളെ സാരമായി ബാധിക്കുന്നത്. എന്നാല്‍ കുടുതല്‍ ശ്രമിക്കുമ്പോള്‍ കൂടുതലായി മാനസികമായി തളരുന്നു. മാനസിക തകര്‍ച്ചയുടെ ആവര്‍ത്തനവും തീവ്രതയും കുറയ്ക്കാനാണ് ശ്രമം. എന്റെ മുഴുവന്‍ സ്വഭാവവും പ്രവര്‍ത്തനവും മാറ്റേണ്ടതില്ല.”

”ധാരാളം ജോലി ചെയ്യുന്നത് മോശമായ കാര്യമല്ല, ധാരാളം ചെയ്യാന്‍ ശ്രമിക്കുന്നത് മോശമായ കാര്യമല്ല. അനാരോഗ്യകരമാകുന്ന ഒരു പോയിന്റുണ്ട്. അതാണ് ഞാന്‍ കണ്ടെത്തേണ്ടത്. ആ ബാലന്‍സ്. കാരണം ജോലി ചെയ്യുന്നതും എനിക്ക് സന്തോഷം നല്‍കുന്നു” എന്നാണ് ക്യാപ്ഷനായി ഇറ കുറിച്ചിരിക്കുന്നത്.

Noora T Noora T :