ഒടുവിൽ കളിച്ചു കളിച്ചു കളി കാര്യമായോ? താലിമാലയും സിന്ദൂരവുമണിഞ്ഞ് മീനാക്ഷി; കൂടെ ഡെയിൻ ഡേവിസും; ചിത്രം വൈറലാകുന്നു ; ആശംസകളുമായി ആരാധകർ

ഉടൻ പണത്തിലൂടെ മലയാളികളുടെ പ്രിയ അവതാരകനായി മാറുകയായിരുന്നു ഡെയിൻ ഡേവിസും മീനാക്ഷിയും. ആദ്യം കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിന്‍ മലയാളി മനസ്സില്‍ ഇടം നേടുന്നതെങ്കിൽ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടൊണ് മീനാക്ഷി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകുന്നത്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സ് കീഴടക്കി സൂപ്പർഹിറ്റായി മാറുകയായിരുന്നു ഇരുവരും അവതരിപ്പിക്കുന്ന ഉടൻ പണം ആദ്യ രണ്ട് സീസണുകളും വൻ വിജയമായതിനെ തുടർന്നാണ് മൂന്നാമത്തെ സീസൺ ആരംഭിച്ചത്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇവരുടെ ഒരു ഫോട്ടോ ഷൂട്ട് വൈറൽ ആയിരുന്നു. ഇരുവരും പ്രണയാർദ്രമായി നിൽക്കുന്ന ചിത്രങ്ങളായിരുന്നു വൈറലായത്. ഇതിന് പിന്നാലെ ഇവർതമ്മിൽ യഥാർത്ഥത്തിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു ഇരുവരും പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഇതാ ക്ഷേത്ര നടയിൽ വച്ച് മംഗല്യ ഹാരം ചാർത്തി നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്.

ഒടുവിൽ കളിച്ചു കളിച്ചു കളി കാര്യമായി അല്ലേ എന്നാണ് ചിലർ തമാശയോടെ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത് വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം

മുമ്പ് ഒരു അഭിമുഖത്തില്‍ ഗേള്‍ ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഡിഡി മറുപടി പറഞ്ഞത്. തനിക്ക് അങ്ങനെ ഭയങ്കരമായ പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയിന്‍ പറയുന്നു. റൊമാന്റിക്ക് അല്ലെ എന്ന് അവതാരിക ചോദിച്ചപ്പോള്‍ റൊമാന്റിക്ക് ആവാന്‍ ഒരു അവസരം കിട്ടിയിട്ടില്ലെന്നായിരുന്നു നടന്റെ മറുപടി.

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഒരാളോട് ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നു. അവളും തിരിച്ചും ഇഷ്ടമാണെന്ന് പറഞ്ഞു. അന്ന് ചെറിയ ഫോണ്‍ വിളിയൊക്ക ഉണ്ടായിരുന്നു. അതേസമയം ആദ്യത്തെ പ്രണയം മൂന്നാം ക്ലാസിലായിരുന്നു എന്ന് മറ്റൊരു അഭിമുഖത്തില്‍ മുന്‍പ് ഡിഡി പറഞ്ഞിരുന്നു. എന്നാല്‍ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു സീരിയസ് ആയ പ്രണയം ഉണ്ടായത്. അത് അങ്ങനെ അവസാനിച്ചു. ഞാന്‍ കുറച്ച് അറിയപ്പെട്ട് തുടങ്ങിയപ്പോള്‍ അവള്‍ മെസേജ് അയച്ചിരുന്നു. ഇപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞ് പോയെന്നും ഡെയിന്‍ പറഞ്ഞിരുന്നു.

Noora T Noora T :