മലയാളികളുടെ പ്രിയ നായികയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി തുടക്കം കുറിച്ച താരം പിന്നീട് മോഡലിംഗ് രംഗത്തും അവതാരകയുമായൊക്കെ തിളങ്ങി. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് നൈല ഉഷ സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്.
നൈല ഉഷയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ആയുർവേദ ചികത്സയുമായി ബന്ധപ്പെട്ട് റിസോട്ടിൽ താമസിക്കുകയായിരുന്ന നൈല ഉഷയ്ക് റിസോർട്ട് ജീവനക്കാരാണ് തീർത്തും സർപ്രൈസ് ആയി പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്.
രണ്ട് ദിവസമായി നൈല ഉഷ റിസോർട്ടിൽ താമസിക്കുകയായിരുന്നു അതിനിടെയാണ് റിസോർട്ട് ജീവനക്കാർ നൈല ഉഷയുടെ പിറന്നാൾ ദിവസത്തെ കുറിച്ച് അറിഞ്ഞത്. നൈല അറിയാതെ കേക്ക് തയ്യാറാക്കി പിറന്നാൾ ദിനത്തിൽ നൈലയ്ക്ക് നൽകുകയായിരുന്നു.

ആദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവമെന്നും. ഇവരുടെ സ്നേഹത്തിൽ സന്തോഷമുണ്ടെന്നും നൈല പ്രതികരിച്ചു, സാധാരണ വീട്ടിലായിരിക്കും പിറന്നാൾ ദിനത്തിലെന്നും വലിയ ആഘോഷമൊന്നും ഉണ്ടാവാറില്ലെന്നും നൈല ഉഷ പറഞ്ഞു.