കുട്ടിക്കാലത്തെ മനോഹരമായി ചിരി ഇപ്പോഴുമുണ്ടെന്ന് യുവനടി; ആളെ പിടികിട്ടിയോ?

മലയാള സിനിമയിലെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് ആരാധകർ കാണാറുള്ളത്. ഇപ്പോഴിതാ രചന നാരായണൻകുട്ടിയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരം
തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ചിലര്‍ പറയുന്നു. ഞാൻ ഇപ്പോഴും ഒരുപോലെയാണ് എന്ന്, ഒരുപക്ഷേ എനിക്ക് അറിയാം ആ ചിരി ഇപ്പോഴുമുണ്ടെന്ന് എന്നാണ് രചന നാരായണൻകുട്ടി എഴുതിയരിക്കുന്നത്. കുട്ടിക്കാലത്തെ മനോഹരമായി ചിരി ഇപ്പോഴുമുണ്ടെന്നാണ്
ഒട്ടുമിക്ക കമന്റുകളും. 23 വർഷം മുൻപുള്ള ചിത്രമാണ് താരം പങ്കുവെച്ചത്

മലയാളത്തില്‍ ഹാസ്യരംഗങ്ങളിലും മികവ് തെളിയിച്ച നടിമാരില്‍ ഒരാളാണ് രചന. തീര്‍ഥാടനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരായണൻകുട്ടി നായികയായിട്ടും സഹനടിയായിട്ടും ഒട്ടേറെ കഥാപാത്രങ്ങളെ ചെയ്‍തിട്ടുണ്ട്.

Noora T Noora T :