ഷോ സ്‌ക്രിപ്റ്റഡല്ല….ബിഗ് ബോസ് സീസണ്‍ ​3 ഫൈനലില്‍ വരുന്നത് അവരായിരിക്കും; തുറന്ന് പറഞ്ഞ് മജ്‌സിയ

ബിഗ് ബോസ് മൂന്നാം സീസണില്‍ അങ്ങനെ ഒരു മല്‍സരാര്‍ത്ഥി കൂടി വിടപറഞ്ഞിരിക്കുകയാണ്. മജ്‌സിയ ഭാനുവിന്‌റെ പുറത്താവല്‍ സഹമല്‍സരാര്‍ത്ഥികളെയെല്ലാം സങ്കടപ്പെടുത്തിയിരുന്നു. അനൂപ്, സൂര്യ, സജ്‌ന ഫിറോസ്, സായി വിഷ്ണു, ഡിംപല്‍, മജ്‌സിയ തുടങ്ങിയവരാണ് എവിക്ഷനിലുണ്ടായത്. ഇതില്‍ ബാക്കി ഉളളവരെല്ലാം സേഫ് ആയപ്പോള്‍ ഡിംപലും പാത്തുവുമാണ് അവസാനം ബാക്കിയായത്. ഒടുവിൽ മജ്‌സിയ പുറത്ത് പോവുകയായിരുന്നു

ഇപ്പോൾ ഇതാ ബിഗ് ബോസിന്‌റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയിൽ മജ്‌സിയ മനസ്സ് തുറക്കുകയാണ് . ശരിക്കും പറയുകയാണെങ്കില്‍ ഒരു ഐഡിയയും ഇല്ലെന്ന് മജ്‌സിയ പറയുന്നു. കാരണം നമ്മള് വിചാരിക്കുന്ന പോലെയല്ല ഗെയിം. ഈ ഷോ സ്‌ക്രിപ്റ്റഡല്ല. പക്ഷേ നമ്മളെ 24*7 ക്യാമറ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതില്‍ എന്തൊക്കെ എലമെന്റ്‌സ് ആണ് പുറത്തുവരുന്നത് എന്നറിയില്ല.

അതുകൊണ്ട് എനിക്ക് പറയാനാകില്ല. പക്ഷേ എനിക്ക് ഫീല്‍ ചെയ്തത് മണിക്കുട്ടന്‍ ഉണ്ടാവാം. അഡോണി ഉണ്ടാവാം, എനിക്ക് അവരെ രണ്ട് പേരെയുമാണ് കരുത്തരായി ഫീല്‍ ചെയ്തത്. ബാക്കി ആര് ഉണ്ടാവുമെന്ന് എനിക്ക് പറയാന്‍ പറ്റില്ലെന്ന് മജ്‌സിയ ഭാനു പറയുന്നു

ലോകപവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളി വനിതയാണ് മജിസിയ ഭാനു. ബോഡി ബില്‍ഡറും പഞ്ചഗുസ്തി താരവും ആണ് മജ്‌സിയ. വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയാണ് സ്വദേശം. കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുള്‍ മജീദ് റസിയ ദമ്പതികളുടെ മകളാണ്. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമെല്ലാം നിരവധി നേട്ടങ്ങളാണ് മജിസിയ സ്വന്തമാക്കിയത്.

Noora T Noora T :