കണിശക്കാരനായി ഷാനവാസ് വീണ്ടും എത്തുന്നു, ഒപ്പം കുസൃതിക്കാരിയായി മേഘ്നയും!; ഇനി ഷാനവാസ് മേഘ്ന കെമിസ്ട്രി!!

ഷാനവാസ് എന്ന സീരിയൽ നടൻ കുടുംബപ്രേക്ഷകരുടെ ഹീറോ ആകുന്നത് കുങ്കുമപ്പൂവിലെ രുദ്രനിലൂടെയാണ്. എങ്കിലും സീത എന്ന പാരമ്പരയിലൂടെയാണ് ഷാനവാസിനെ റൊമാന്റിക് ഹീറോ ആയി പ്രേക്ഷകർ അംഗീകരിച്ചത്. ഇന്ദ്രനും സീതയും തമ്മിലുള്ള കെമിസ്ട്രി നല്ലപോലെ പ്രേക്ഷകരിൽ എത്തിക്കാൻ താരങ്ങൾക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ.. കലിപ്പൻ റൊമാന്റിക് ഹീറോ വീണ്ടും കുടുംബ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഏറെ പുതുമകളോടെ സീ കേരളത്തിൽ ആണ് ഷാനവാസ് എത്തുന്നത് . പതിവു കണ്ണീർകഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തത നൽകുന്ന പുതുമയുള്ള കഥയുമായിട്ടാണ് പുതിയ പരമ്പര എത്തുന്നതെന്നാണ് സൂചന.

മിസ്സിസ് ഹിറ്റ്ലര്‍, എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിൽ നായികയാകാൻ എത്തുന്നത് മേഘ്ന വിൻസെന്റും, നായകനായി എത്തുന്നത് ഷാനവാസ് ഷാനുവും ആണ്. ” പ്രേഷകമനസ്സുകള്‍ കീഴടക്കാന്‍ ഒരു കണിശ്ശക്കാരനും ഒരു കുസൃതിക്കാരിയും വരുന്നൂ..! മിസ്സിസ് ഹിറ്റ്ലര്‍..! ഉടന്‍ ആരംഭിക്കുന്നു… നമ്മുടെ സ്വന്തം സീ കേരളം ചാനലില്‍”, എന്ന ക്യാപ്‌ഷനോടെയാണ് ചാനൽ പ്രമോ പുറത്തുവിട്ടത്.

ചന്ദനമഴയിലെ അമൃതയ്ക്ക് ശേഷം മേഘ്‌ന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പരമ്പരകൂടിയാണ് മിസ്സിസ് ഹിറ്റ്ലര്‍. സീത പരമ്പരക്ക് ശേഷം ഒന്നിലധികം പരമ്പരയിൽ ഷാനവാസ് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും, രൂപത്തിലും ഭാവത്തിലും വ്യത്യസ്തത തുളുമ്പുന്ന കഥാപാത്രമാകും മിസ്സിസ് ഹിറ്റ്ലറിൽ ഷാനവാസിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.

സീതയിലെ ഇന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ഷാനവാസ് അവതരിപ്പിച്ചിരുന്നത്.ഇപ്പോഴും പ്രേക്ഷകരിൽ നിന്നും ഇന്ദ്രേട്ടൻ ഇഫ്ഫെക്ട് മാറിയിട്ടില്ല. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇന്നും തങ്ങളുടെ ഇന്ദ്രേട്ടനാണ് ഷാനവാസ് .

അമൃതയായി മലയാളി വീട്ടമ്മമാരുടെ സ്വന്തം താരമായി വളർന്ന നടിയാണ് മേഘ്ന. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന മലയാളത്തിലേക്ക് വീണ്ടും മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. അതോടൊപ്പം ഇവർ തമ്മിലുള്ള കെമിസ്ട്രി എത്രത്തോളമുണ്ടാകും എന്നുള്ള ചർച്ചകളും ഉണ്ട്. എല്ലായിപ്പിഴും കരഞ്ഞ് മാത്രം കണ്ട അമൃതയെ കുസൃതിക്കാരിയായി കാണാനും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.

about shanavas and meghna

Safana Safu :