മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായിട്ടാണ് പ്രേക്ഷകർക്കിടയിൽ എത്തിയത് സ്വതസിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു തന്നെ അശ്വതി പ്രേക്ഷകരുടെ മനസ് കീഴടങ്ങി.
അടുത്തിടെ താരം അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഈ അടുത്താണ് നടി താന്‍ രണ്ടാമത് ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയകളിലും സജീവമായ അശ്വതി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും കവിതകളും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകാറുണ്ട്.
ഇപ്പോള്‍ നടി പങ്കുവെച്ച ഒരു കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ജീവിതത്തില്‍ താന്‍ ഏറ്റവും ആദ്യം പോയ ക്ഷേത്രത്തെ കുറിച്ചാണ് നടി കുറിച്ചിരിക്കുന്നത്.
അശ്വതി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
ഞാന്‍ ജീവിതത്തില്‍ ഏറ്റവും ആദ്യം പോയ അമ്പലം ആണ് ആ കാണുന്നത്… ഒരു പക്ഷേ ജനിക്കും മുന്നേ, അമ്മയെന്നെ ഗര്‍ഭത്തില്‍ പേറി ആ നടയില്‍ നിന്നിട്ടുണ്ടാവണം. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വീണ്ടുമൊരിക്കല്‍ അതേ നടയില്‍ എത്തി നില്‍ക്കുമ്പോള്‍ ചെമ്പരത്തി മാലകളാല്‍ ഉടല്‍ മൂടിയ ഭഗവതി ‘സുഖമല്ലേ കുഞ്ഞേ’ എന്ന് ചോദിക്കുന്നത് പോലെ… നീ തന്ന കര്‍മ്മ ചുറ്റുകള്‍ അഴിച്ചും കുഴഞ്ഞുമിങ്ങനെ അമ്മേ’ എന്നേ പറഞ്ഞുള്ളൂ…! ജന്മ നാട്ടിലേക്കുള്ള ഓരോ യാത്രകളിലും അറിയുന്നുണ്ട്. ഇനിയും മുറിയാത്തൊരു പൊക്കിള്‍ക്കൊടിയറ്റത്ത് അവിടെയൊരമ്മ കാത്തിരിപ്പുണ്ടെന്ന്, ചിലപ്പോള്‍ നനവുള്ളൊരു കാറ്റായി, ചിലപ്പോള്‍ ഒരു കിളിച്ചിലപ്പായി, മറ്റു ചിലപ്പോള്‍ ഇലക്കീറിലൊരു നന്ത്യാര്‍ വട്ടപ്പൂവായി