ഇവിടുന്ന് പോകുമ്പോൾ മണിക്കുട്ടനെ മിസ് ചെയ്യുമെന്ന് സൂര്യ; സൂര്യയെ മിസ് ചെയ്യുമോയെന്ന് മണികുട്ടനോട് ലാലേട്ടൻ, മൊത്തത്തിൽ ഒരു തീരുമാനമായെന്ന് ആരാധകർ

ബിഗ് ബോസ് ഷോ ആരംഭിച്ചിട്ട് 43 ദിവസങ്ങൾ പിന്നിടുമ്പോൾ എല്ലാ മത്സരാർത്ഥികളും പ്രേക്ഷകരുടെ പ്രിയപെട്ടവരായി മാറിയിരിക്കുകയാണ്. സൂര്യ, സജ്ന- ഫിറോസ്, ഡിംപൽ, അനൂപ്, മജ്സിയ, സായ് വിഷ്ണു എന്നിവരായിരുന്നു കഴിഞ്ഞ ദിവസം എവികഷനിൽ എത്തിയത്. പ്രേക്ഷകരുടെ താൽപര്യാനുസരണം ഇക്കുറി മജ്‌സിയായാണ് ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയത്

എലിമിനേഷനുമായി ബന്ധപ്പെട്ട് സൂര്യയോടും മണിക്കുട്ടനോടുമുള്ള മോഹൻലാലിന്റെ ചോദ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മണിക്കുട്ടനോട് ആരേലും പേര് മാറ്റി വിളിക്കാൻ തോന്നുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്.

പിന്നാലെ സൂര്യയോട് എഴുന്നേറ്റ് നിൽക്കാൻ താരം ആവശ്യപ്പെട്ടു. എലിമിനേഷൻ ആയി വീട്ടിൽ നിന്നും പോയാൽ ആരെയെങ്കിലും മിസ് ചെയ്യുമോ എന്നായിരുന്നു മോഹൻലാൽ സൂര്യയോട് ചോദിച്ചത്. കാര്യങ്ങൾ സത്യമായി പറയണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.

’ഇവിടെ നിന്ന് പോകുമ്പോ ഒരു വിഷമം ഉണ്ട്. പിന്നെ നമുക്ക് ഇഷ്ടമുള്ളവരെ കുറച്ച് നാളത്തേക്ക് കാണാതാവുമല്ലോ എന്ന് വിചാരിക്കുമ്പോ നല്ല വിഷമമുണ്ട്. ഡിപ്ലോമാറ്റിക് ആയിട്ട് പറയുകയാണെങ്കിൽ എല്ലാവരേയും മിസ് ചെയ്യും. അല്ലാതെ പറയുവാണേല്‍ മണിക്കുട്ടനെ നന്നായി മിസ് ചെയ്യും,’ എന്നാണ് സൂര്യ പറഞ്ഞത്.

സൂര്യയെ മിസ് ചെയ്യുമോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. 12 വർഷങ്ങൾക്ക് മുമ്പ് സൂര്യയും താനും ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അതിന് ശേഷം ഒരു തവണയോ മറ്റോ നമ്മൾ കണ്ടു. പിന്നെ കാണുന്നതും സൂര്യയെ കുറിച്ച് കൂടുതൽ അറിയുന്നതും ബി​ഗ് ബോസിൽ വന്നിട്ടാണെന്നും മണിക്കുട്ടൻ പറഞ്ഞു. ഞങ്ങൾ ഒത്തിരി സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സൂര്യക്ക് ഒത്തിരി പ്രതീക്ഷകൾ നൽകുന്ന പ്ലാറ്റ്ഫോമാണിതെന്നും മണിക്കുട്ടൻ പറയുന്നു.

Noora T Noora T :