ആറ് വർഷത്തെ നീണ്ട പ്രണയം! തുളുബ്രാഹ്മണ പെൺകുട്ടിയായ ഇന്ദ്രജ വിവാഹം കഴിച്ചത് മുസ്‌ലിം യുവാവിനെ! വിട്ട് കളയരുതെന്ന് ഉറപ്പിച്ചു; ലലേട്ടന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം

എഫ്‌ഐആര്‍,ഉസ്താദ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഇന്ദ്രജ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഇന്ദ്രജ പ്രതിനായിക വേഷങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടക്ക് പിന്നീട് സിനിമയിലേക്ക് വന്നെങ്കിലും ഇപ്പോൾ മിനി സ്ക്രീനിൽ സജീവമാണ്.

തമിഴ്നാട്ടിലെ ഒരു കർണാടക സം​ഗീത കുടുംബത്തിലാണ് താരം ജനിച്ചത്. നീണ്ട ആറുവർഷങ്ങളുടെ പ്രണയത്തിനു ഒടുവിലാണ് നടൻ അബ്സറിനെ വിവാഹം ചെയ്യുകയായിരുന്നു. തുളുബ്രാഹ്മണ പെൺകുട്ടിയായ ഇന്ദ്രജ മറ്റൊരു മതത്തിലെ ഒരാളെ വിവാഹം ചെയ്യുന്നത് വലിയ പ്രശ്നമായിരുന്നു. ഇപ്പോൾ ഇതാ ഇന്ദ്രജ മുസ്ലീമിനെ വിവാഹം കഴിച്ചതിനെക്കുറിച്ച് നടത്തിയ പ്രസ്തവാനകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി. അതിൽ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു.

അബ്സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം. ഇതെല്ലാം പ്രണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒ റ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ– മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സർ. അതോടെ മനസ്സു പറഞ്ഞു– ‘ലോക്ക് ചെയ്യൂ… വിട്ടു കളയരുതെന്ന് ഇന്ദ്രജ പറയുന്നു

1993 ൽ ബാലതാരമായി തമഇഴ് സിനമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരുപാട് ചിത്രങ്ങളിലഭിനയിച്ച ഇന്ദ്രജ ​ഗോഡ്മാൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. ശ്രദ്ധ, ഉന്നതങ്ങളില്‍,ചേരി,ക്രോണിക് ബാച്ച്‌ലര്‍,മയിലാട്ടം,അഗ്നിനക്ഷത്രം തുടങ്ങിയവയാണ് ഇന്ദ്രാജ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Noora T Noora T :