തിരുവനന്തപുരത്ത് നിന്നാണ് നടൻ കൃഷ്ണകുമാർ ഇക്കുറി ജനവിധി തേടുന്നത്. അച്ഛന് ബിജെപി ആയതിനാല്‍ മാത്രം അഹാന കൃഷ്ണ അടക്കമുള്ള മക്കള്‍ക്കും സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങിന്റെ ഇരയാകേണ്ടി വന്നിട്ടുണ്ട്.

ഇപ്പോൾ ഇതാ കൃഷ്ണ കുമാറിന് പിന്തുണയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് നിഷ. കൃഷണ കുമാര്‍ എന്ന പുരുഷന് കൊടുക്കുന്ന ക്രെഡിബിലിറ്റി മുഴുവന്‍ അദ്ദേഹത്തിന്റെ മക്കളുടെ അഞ്ചു മുഖങ്ങളിലെ ആത്മവിശ്വാസം ആണെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കൃഷണ കുമാര്‍ എന്ന പുരുഷന് ഞാന്‍ കൊടുക്കുന്ന ക്രെഡിബിലിറ്റി മുഴുവന്‍ ഈ അഞ്ചു മുഖങ്ങളിലെ ആത്മവിശ്വാസം ആണു. പെണ്‍കുട്ടികള്‍ ഒന്നില്‍ കൂടുതല്‍ ആയാല്‍ തന്നെ വാടി പോകുന്ന വീടുകള്‍ക്ക് ഇടയില്‍ പെണ്ണുങ്ങളെ കൊണ്ടൊരു പൂന്തോട്ടം തീര്‍ത്ത മനുഷ്യന്.

സിനിമ ലോകത്ത് അവസരങ്ങള്‍ക്ക് വേണ്ടി സകലതും സമര്‍പ്പിക്കേണ്ടി വരുമെന്ന് പേടിപ്പെടുത്തുന്ന സമൂഹത്തില്‍, ഇമേജ് ഭയത്തില്‍ മൂത്ത കൊമ്പമ്മാര് നിലപാട് എടുക്കാന്‍ മടിക്കുന്ന സമയങ്ങളില്‍ ഒളിവും മറവും ഇല്ലാതെ, സ്വീകരിക്കപ്പെടില്ലെന്നു ഉറപ്പുണ്ടായിട്ടും, അവനവനെ വെളിപ്പെടുത്താന്‍ ധൈര്യം കാണിച്ചു കടന്നു വരുന്ന പെണ്‍കുട്ടികള്‍ എത്രയുണ്ടാവാം?
ലോകത്തൊന്നിനു വേണ്ടിയും സ്വന്തം സ്വത്വ ബോധം നഷ്ടപ്പെടുത്തരുത് എന്ന് പഠിപ്പിച്ച വിട്ട പെണ്‍കുട്ടികളെ കുറിച്ച്, അതിനി നാലായാലും പത്തായാലും ഒരച്ഛനും അമ്മയും എന്തിനു വേവലാതി പെടണം. ഈ പെണ്‍കുട്ടികള്‍ ഒരു ചിത്രം ഇട്ടാല്‍. ഇന്നും അതിനു അടിയില്‍ പോയി ചാണകം കോണകം.
എന്ന് കമന്റിട്ടു പഴയ സൈബര്‍ ബുള്ളിയിങ്ങിന്റെ ബാക്കി ഓര്‍മിപ്പിക്കാന്‍ മാത്രം ബുദ്ധി വികാസമേ ഇന്ന് കേരളത്തില്‍ പലര്‍ക്കും ഉള്ളൂ. പക്ഷേ അത് കൊണ്ടൊന്നും വാടി പോവാനല്ല ഈ പൂന്തോട്ടം അവര്‍ നട്ടു നനച്ചിട്ടുള്ളത്.. സാംസ്കാരിക ഊര് വിലക്ക് കല്‍പ്പിക്കപ്പെടും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് അച്ഛന് രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പും. മക്കള്‍ കലരംഗത്തെ തിരഞ്ഞെടുപ്പും നടത്തുന്നത്. നട്ടെല്ലുറച്ച പെണ്ണുങ്ങള്‍ക്കും അവരുടെ കാവല്‍ക്കാരനും. വിജയാശംസകള്‍.