പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പിട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ… ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം.. അല്ലാതെ കുട്ടിയെയും കുടുംബവും നോക്കാതെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒന്നിനെ അല്ല! മഞ്ജുവിന്റെ പുത്തൻ ചിത്രം വൈറലായതോടെ തുറന്നടിച്ച് കാവ്യ ആരാധകർ.. കുറിപ്പ് വൈറൽ

പുതിയ ചിത്രം ചതുർമുഖത്തിന്റെ പ്രസ് കോൺഫറൻസിന് പങ്കെടുത്ത നടി മഞ്ജു വാര്യരുടെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്റ്റൈലിഷ് ഹെയർസ്‌റ്റൈലും വൈറ്റ് ടോപ്പും മുട്ടോളം നീളമുള്ള ബ്ലാക്ക് സ്കർട്ടും അണിഞ്ഞ് നിൽക്കുന്ന സുന്ദരിയായ മഞ്ജു 21കാരിയായ മകളുടെ അമ്മ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്.

മഞ്ജുവാര്യർ തന്റെ ചിത്രം പുറത്ത് വിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു. എന്നാലിപ്പോഴിതാ മഞ്ജുവിന്റെ ചിത്രങ്ങൾക്ക് പിന്നാലെ രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് കാവ്യ ഗേൾസ് ഫാൻസ്‌ ഗ്രൂപ്പ്. മഞ്ജുവിനെതിരെ നേരിട്ട് പറയാതെ പറയുകയാണ് പോസ്റ്റിന്റെ ഉള്ളടക്കം.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…

പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും പുട്ടിയിട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്കു ഭംഗിക്ക് ഒരു പൊട്ടോ ഒരു കൺമഷിയൊ തന്നേ ധാരാളം”


കൂടെ കൊണ്ടു നടക്കാൻ ഒരു Make-up box നെ അല്ല ആവശ്യം വിശ്വാസമുള്ളൊരാളെയാണ്. ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം. അല്ലാതെ കുട്ടിയെയും കുടുംബവും നോക്കാതെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒന്നിനെ അല്ല. ഇങ്ങനെ പറഞ്ഞ് അവസാനിക്കുകയാണ് പോസ്റ്റ്.

1998-ലാണ് ദിലീപും മഞ്ജുവും വിവാഹതിരായത് . ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞിരുന്നു. താരം സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലഘട്ടത്തിൽ ആണ് നടൻ ദിലീപിനെ വിവാഹം കഴിക്കുന്നതും മലയാള സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നതും. എന്നാൽ 2015ൽ ദിലീപും മഞ്ജുവും വേർ പിരിയുകയായിരുന്നു. എന്നാൽ ഇരുവരുടെയും മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം.

അതിന് ശേഷം നടി മഞ്ജു വാര്യർ മലയാള സിനിമയിൽ തിരികെ എത്തുകയും ചെയ്തു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നതും. മഞ്ജുവിന്റെ അവസാനം ആയി ഇറങ്ങിയ ദി പ്രീസ്റ്റ് സൂപ്പർ ഹിറ്റായിരുന്നു. വിവാദങ്ങൾക്ക് അറുതി വരുത്തികൊണ്ടായിരുന്നു 2016ൽ ദിലീപ് കാവ്യ മാധവനുമായുള്ള വിവാഹം നടന്നത്.

Noora T Noora T :