മഞ്ഞച്ചരടിൽ കോർത്തതാലിയുമായി അമൃത നായർ; വിവാഹം കഴിഞ്ഞോ? ഹാപ്പി മാരീഡ് ലൈഫെന്ന് കമന്റുകൾ

കുടുംബവിളക്കിലൂടെയും സ്റ്റാർ മാജിക്കിലൂടെയും മിനി സ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത താരമാണ് അമൃത നായർ. മലയാളം സീരിയലുകളിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന കുടുംബവിളക്ക് പരമ്പരയിൽ നടി മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്‍റെ മകള്‍ ശീതള്‍ ആയിട്ടാണ് അമൃത അഭിനയിക്കുന്നത്.

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ അമൃത പങ്ക് വച്ച ഒരു ഇൻസ്റ്റസ്റ്റോറിയാണ് വൈറലാകുന്നത്.

മഞ്ഞച്ചരടിൽ കോർത്തതാലിയും അണിഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് അമൃത സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നാലെ അമൃതയുടെ വിവാഹം കഴിഞ്ഞോ എന്നരീതിയിൽ ചോദ്യവുമായി ആരാധകർ എത്തി. എന്നാൽ തന്റെ വിവാഹം അല്ല, ഷൂട്ട് ആവശ്യത്തിന് വേണ്ടി കൊണ്ടുവന്ന താലിയാണ്, താൻ വെറുതെ ഒന്ന് ഇട്ടുനോക്കിയതാണ് എന്ന മറുപടിയാണ് അമൃത നൽകിയത്.

അതേസമയം നൂബിയും ഒത്തുള്ള വീഡിയോയും അമൃത പങ്ക് വച്ചിട്ടുണ്ട്. ഹാപ്പി മാരീഡ് ലൈഫ്, നാട്ടുകാരെക്കൊണ്ട് അതും ഇതും പറയിപ്പിച്ചെ അടങ്ങൂ…അല്യോടാ മക്കളെ, എന്ന് തുടങ്ങി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

ഡിഗ്രി പഠനത്തിനുശേഷം ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അവസരത്തിലാണ് മിനി സ്ക്രീനിലേക്ക് അമൃത എത്തിയത്. അഭിനയമോഹം ചെറുപ്പം മുതൽ ഉണ്ടായിരുന്ന അമൃത ജോലി ഉപേക്ഷിച്ചിട്ടാണ് ഈ ഫീൽഡിൽ തുടരുന്നത്.

ഡോക്ടർ റാം. ഒരിടത്തൊരു രാജകുമാരിതുടങ്ങിയ പരമ്പരകൾ ചെയ്ത അമൃതയെ ചാരു എന്ന കഥാപാത്രത്തിലൂടെയാണ് ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. അതിനുശേഷമാണ് സ്റ്റാർ മാജിക്കിലേക്കും പിന്നീട് കുടുംബവിളക്കിലേക്കും അമൃത എത്തിയത്.

Noora T Noora T :