എല്ലാവരുടേയും പ്രിയപ്പെട്ടവനായി സായ് വിഷ്ണു; ഇനി എലിമിനേഷനിൽ ആര് ?

ബിഗ് ബോസ് ഷോ നൽപ്പതാം ദിവസം പിന്നിട്ടിരിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും ഷോയും മാറുന്നു അതുപോലെതന്നെ മത്സരാർഥികളും മാറുകയാണ്. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടാക്കിയിരുന്നത് സജ്ന ഫിറോസ് ദമ്പതികളാണ്. എന്നാൽ ഈ ആഴ്ച വലിയ വഴക്കുകൾക്കൊന്നും ഇവരും പോയിരുന്നില്ല.

സായ് വിഷ്ണുവിനെയും സഹ മത്സരാർഥികൾ ഒന്നടംഗം കുറ്റപ്പെടുത്തിയിരുന്നു. വേഗം പൊട്ടിത്തെറിക്കുന്നു എന്ന പരാതിയാണ് സായിയുടെ മേൽ മത്സരാർഥികൾ ഉന്നയിച്ചത്. എന്നാൽ ഈ ആഴ്ച അത് മാറിയിരിക്കുകയാണ്. സായ് വിഷ്ണുവിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ഇപ്പോൾ ഹൗസ് അംഗങ്ങൾക്കുള്ളത്. എല്ലാവരും സായ് യുടെ പെരുമാറ്റത്തെ കുറിച്ച് മികച്ച അഭിപ്രായം പറയുകയും ചെയ്തു.

താനുമായി ഏറ്റവും കൂടുതൽ വഴക്ക് നടന്നിരുന്ന സജ്ന- ഫിറോസ് ഖാൻ, ഡിംപൽ എന്നിവർ പോലും സായിയുടെ പെരുമാറ്റത്തെ പറ്റി പറഞ്ഞ് അഭിനന്ദിക്കുകയായിരുന്നു. കഴിഞ്ഞ വാരം മോഹൻലാൽ പറഞ്ഞത് സായ് അക്ഷരംപ്രതി അനുസരിച്ചുവെന്നാണ് ക്യാപ്റ്റൻ സി ടാസ്ക്കിൽ സായിയെ നോമിനേറ്റ് ചെയ്തുകൊണ്ട് എല്ലാവരും പറഞ്ഞത്. ടാസ്ക്കിലും വളരെ ശാന്തനായി നിന്നുകൊണ്ടാണ് സായ് കളിച്ചത്.

ബിഗ് ബോസ് ഹൗസിൽ അടുത്ത ആഴ്ചയിലേയ്ക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് വെള്ളിയാഴ്ചയാണ്. വീക്കിലി ടാസ്ക്കിന്റേയും ഹൗസിലെ പ്രകടനത്തിന്റേയും അടിസ്ഥാനത്തിലാണ് മൂന്ന് പേരെ ക്യാപ്റ്റൻസി ടാസ്ക്കിലേയ്ക്ക് തിരഞ്ഞെടുക്കാനുളളത്.

ഇത്തവണത്തെ ക്യാപ്റ്റൻസി തിരഞ്ഞെടുപ്പ് മറ്റുള്ള എപ്പിസോഡിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. പ്രേക്ഷകരെ ഞെട്ടിച്ച ഒരു തിരഞ്ഞെടുപ്പായി വിലയിരുത്താം. അതിന് പ്രധാന കാരണമായത് സായിയുടെ പേരാണ്. വീട്ടിലെ എല്ലാവരും സായിയുടെ പേരാണ് ക്യാപ്റ്റൻസി ടാസ്കിനായി പറഞ്ഞത്. കഴിഞ്ഞ ആഴ്ച എല്ലാവരും ഉപദേശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്ന മത്സരാർഥിയാണ് സായി.

എന്നാലിപ്പോൾ, മികച്ച പ്രകടനം കാഴ്ചവച്ചവരായി സായി, ഡിംപൽ, സജിന- ഫിറോസ് എന്നിവരുടെ പേരുകളാണ് മറ്റുള്ളവർ പറഞ്ഞത്. അതിൽ തന്നെ സായ് വിഷ്ണുവിനെ കുറിച്ചാണ് എല്ലാവരു നല്ല അഭിപ്രായം പറഞ്ഞത്. ഇതുവരെ കാണാത്ത പ്രകടനമാണ് നടത്തിയതെന്നും ഇപ്പോഴാണ് ഗെയിമിലേയ്ക്ക് സായ് ഇറങ്ങി വന്നതെന്നും മറ്റുള്ളവർ പറഞ്ഞു.

സജ്ന, ഫിറേസ് സായ്,മജ്സിയ , ഡിംപൽ എന്നിവരുടെ പേരാണ് പറഞ്ഞത്. കിടിലൻ ഫിറോസ് സജ്ന- ഫിറോസിന്റേയും സായിയുടേയും ഡിംപലിന്റേയും പേര് നിർദ്ദേശിച്ചു. ഋതു, സായ്, ഡിംപൽ എന്നിവരുടെ പേരാണ് അനൂപ് പറഞ്ഞത്. അഡോണി സായിയുടേയും ഡിംപലിന്റേയും മജ്സിയയുടേയും പേരുകൾ പറഞ്ഞു. ഋതു, ഫിറോസ്- സജ്ന, ഡിംപൽ എന്നിവരുടെ പേരാണ് പറഞ്ഞത്. റംസാൻ ഋതുവിന്റേയും സായ് വിഷ്ണുവിന്റേയും ഡിംപലിന്റേയും പേരാണ് നിർദ്ദേശിച്ചത്.

ഋതു, ഫിറോസ്- സജിന, സായിയുടെ പേരാണ് നോബി പറഞ്ഞത്. ഭാഗ്യലക്ഷ്മി സജിന, ഫിറോസ്, ഡിംപൽ, സായ് എന്നിവരുടെ പേരാണ് നിർദ്ദേശിച്ചത്. ഫിറോസ്- സജിന, മജിസിയ, സായിയുടെ പേരാണ് ഡിംപൽ പറഞ്ഞത്. സജ്ന ഫിറോസ്, സായ് , ഡിംപൽ എന്നിവരുടെ പേരാണ് സൂര്യ നോമിനേറ്റ് ചെയ്തത്. ഇതേ പേരെ തന്നെയാണ് മജ്സിയയും, സന്ധ്യയും പറഞ്ഞത്. മണിക്കുട്ടൻ സായ്, ഡിപംൽ എന്നിവർക്കൊപ്പം മജ്സിയയേും നോമിനേറ്റ് ചെയതു. ഋതു അനൂപിനേയും സജ്ന ഫിറോസ്, സായ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. ഇതാദ്യമായാണ് എല്ലാവരും ഒരുമയായി സായിയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഈ ആഴ്ച ആര് പുറത്താകും എന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിക്കുന്നത്.

about bigg boss

Safana Safu :