നമിതയുടെ അഭിനയത്തിന് മുന്നില്‍ എന്‍റെ അഭിനയം ഒന്നുമില്ല; നമിതയ്ക്കൊപ്പം അഭിനയിച്ചിട്ടില്ലാത്ത നടന്മാര്‍ ഉണ്ടെങ്കില്‍ അത് അവരുടെ നഷ്ടമാണ്

ഒരു കാലത്ത് മലയാളികൾ നെഞ്ചോടു ചേർത്തുവെച്ച പ്രിയ നായികയായിരുന്നു നടി നവ്യ നായര്‍. ഇഷ്ടം സിനിമയിലൂടെ സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി നന്ദനം സിനിമയിലൂടെയാണ് മലയാളികളുടെ സ്വന്തം ബാലാമണിയായത്.

ആറു വര്‍ഷത്തോളം സിനിമാലോകത്തുനിന്നും വിട്ടു നിന്ന നവ്യ ഈ വര്‍ഷം ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ്

അടുത്തിടെ ഒരു ടോക് ഷോയില്‍ നവ്യ നായര്‍ പങ്കെടുത്തപ്പോള്‍ ഏറെ രസകരമായ ഒരു ടാസ്ക് താരത്തിനു വേണ്ടി അവതാരക ഒരുക്കിയിരുന്നു. തനിക്ക് ലഭിക്കുന്ന ഒരു നടിയെക്കുറിച്ച്‌ തള്ളി മറിക്കുക എന്ന ടാസ്ക് ആയിരുന്നു നവ്യയെ കാത്തിരുന്നത്. യുവതാരം നമിത പ്രമോദിനെക്കുറിച്ചായിരുന്നു നവ്യ നായര്‍ തനിക്ക് മുന്നില്‍ വന്ന രസകരമായ ഗെയിമില്‍ തള്ളല്‍ പ്രസ്താവന നടത്തിയത്.

നവ്യ നായരുടെ വാക്കുകള്‍

‘നമിത പ്രമോദ് ഭയങ്കര സുന്ദരിയാണ്‌. ശരിക്കും പറഞ്ഞാല്‍ നമിതയ്ക്കൊപ്പം അഭിനയിച്ചിട്ടില്ലാത്ത നടന്മാര്‍ ഉണ്ടെങ്കില്‍ അത് അവരുടെ നഷ്ടമാണ്. ശരിക്കും മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ഉടനെ തന്നെ എത്തിപ്പെടാന്‍ സാധ്യതയുള്ള നടിയാണ് നമിത പ്രമോദ്. നമിതയുടെ സൗന്ദര്യത്തിനു മുന്നില്‍ എന്റെ സൗന്ദര്യം ഒന്നുമല്ല. അവരുടെ അഭിനയത്തിന് മുന്നില്‍ എന്‍റെ അഭിനയം ഒന്നുമില്ല. നമിതയെ കണ്ടപ്പോള്‍ എനിക്ക് ജനിക്കണമെന്നെ തോന്നിയില്ല’.

Noora T Noora T :