ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന സർക്കാർ… കേരളത്തില്‍ ഉറപ്പായും തുടര്‍ ഭരണമുണ്ടാകും; സണ്ണി വെയ്ന്‍

കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്നൊരു സര്‍ക്കാരാണ് ഇടത് പക്ഷ സര്‍ക്കാര്‍ എന്നും, കേരളത്തില്‍ ഉറപ്പായും തുടര്‍ ഭരണമുണ്ടാകുമെന്നും സണ്ണി വെയ്ന്‍. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം

മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാര്‍ക്ക് നല്‍കുമെന്നും താരം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി വെയ്ന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഷൂട്ടിംഗ് ഷെഡ്യൂള്‍ നോക്കിയശേഷം വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് സണ്ണി വെയിന്‍ പറഞ്ഞു.

അതേസമയം, സണ്ണി വെയ്നും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രമായെത്തുന്ന ചതുര്‍മുഖം ഏപ്രില്‍ എട്ടിന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.

മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്ന ചിത്രമാണിത്.

നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Noora T Noora T :