മലയാളികളുടെ ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഒരു പ്രേതാനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഞ്ജു വാരിയർ പ്രധാന കഥാപാത്രമാകുന്ന ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ച് നടന്ന അനുഭവമാണ് മഞ്ജു തുറന്നു പറഞ്ഞിരിക്കുന്നത്.
സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ എന്ന ലേബലോടെ എത്തുന്ന ചിത്രത്തത്തിന്റെ ലൊക്കേഷനിലാണ് വേറിട്ട അനുഭവം മഞ്ജുവിന് ഉണ്ടായിരിക്കുന്നത്.
ഹൊറർ സിനിമയായതുകൊണ്ട് തന്നെ ഹൊറര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ അത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന പതിവ് ചോദ്യത്തിന് മറുപടി നല്‍കുകയാണ് മഞ്ജു.
അപ്പോഴാണ് ചിത്രീകരണത്തിനിടെ അത്തരത്തിലൊരു അനുഭവമുണ്ടായിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നത്. ട ടെക്‌നോ ഹൊറര്‍ ചിത്രമായത് കൊണ്ട് തന്നെ ലൊക്കേഷനില്‍ ഉണ്ടായ അനുഭവങ്ങളും ടെക്‌നോ ആയിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. ഒരുപാട് പേര്‍ക്ക് ഈ അനുഭവമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
‘ഒരുപാട് പേര്‍ക്ക് ഈ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഫോണ്‍ പെട്ടെന്ന് ഓഫായി പോവുക. റേഞ്ച് പോവുക. ഒരേസമയം ഔട്ട് ഓഫ് കവറേജ് ആവുക. ഇവിടെയുള്ള പലര്‍ക്കും ഇതില്‍ സാക്ഷ്യം പറയാനാകും. എനിക്കുമുണ്ടായിട്ടുണ്ട് ഒരു തവണ’ എന്നായിരുന്നു മഞ്ജു പറഞ്ഞത്. മുമ്പും ഇതുപോലെ ഹൊറര്‍ സിനിമയുടെ ലൊക്കേഷനുകളിലെ പ്രേതാനുഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
about manju warrior