നടി ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവും ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനും ആയിരുന്ന രമേശ് കുമാർ അന്തരിക്കുന്നത് കഴിഞ്ഞദിവസമാണ്. സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ മത്സരാർഥിയായി പങ്കെടുക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മിയോട് രമേശിന്റെ മരണവാർത്ത വെളിപ്പെടുത്തുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ നടി പൊട്ടിക്കരയുകയായിരുന്നു. മാനസികമായി തളർന്ന താരത്തെ സഹമത്സരാർഥികൾ ചേർന്നാണ് ആശ്വസിപ്പിച്ചത്.
മരണ വാര്‍ത്ത അറിയിച്ചതിന് പിന്നാലെ ഭാഗ്യലക്ഷ്മിയോട് ഷോ ഉപേക്ഷിച്ച് പുറത്ത് പോകണമോ എന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ പോകുന്നില്ലെന്നും മക്കള്‍ അവിടെയുണ്ടെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇവിടേക്ക് വരും മുമ്പ് തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടാകണമെന്ന് അവരോട് പറഞ്ഞിരുന്നുവെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. അതോടൊപ്പം തനിക്ക് മക്കളോട് സംസാരിക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിരുന്നു.
പിന്നീട് താന്‍ ഷോ ക്വിറ്റ് ചെയ്യാന്‍ തീരുമാനിച്ചതായി ഭാഗ്യലക്ഷ്മി കിടിലം ഫിറോസിനോടും സന്ധ്യയോടും പറയുകയുണ്ടായി. താന്‍ ഇവിടെ തുടര്‍ന്നാല്‍ എല്ലാ ഭാഗത്തു നിന്നും ആക്രമണമുണ്ടാകുമെന്നും സോഷ്യല്‍ മീഡിയ ആക്രമണം നേരിടേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം താന്‍ പോകുന്നതുമായി ബന്ധപ്പെട്ട് കിടിലം ഫിറോസ് റംസാന് എന്നിവരോട് ഭാഗ്യലക്ഷ്മി സംസാരിച്ചതും ശ്രദ്ധ നേടുകയാണ്.
”അമ്മ വരണം എന്നു പറഞ്ഞാല്‍ ഞാന്‍ പോകണം എന്ന് പറയും. അതല്ല അമ്മ വരണ്ട, ഇവിടെ കുഴപ്പമൊന്നുമില്ല. അമ്മ വന്നാലും ഇവിടെ ഗസ്റ്റ് ആയിട്ട് നില്ക്കാം എന്ന് മാത്രമേയുള്ളൂ. വേറൊന്നും ചെയ്യാന്‍ പറ്റില്ല. റിലേഷന്‍ഷിപ്പ് ഇല്ലാത്തതിനാല്‍. പിന്നെ, വന്നാല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. അമ്മയ്ക്ക് വേദനിക്കും അതു കൊണ്ട് വരണ്ടാന്ന് പറയും” ഭാഗ്യലക്ഷ്മി പറയുന്നു. ”ഞാന്‍ ആലോചിച്ച് നോക്കുകയാണ്. നമ്മള് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഇതുപോലൊരു സാഹചര്യമുണ്ടാകുമ്പോള്‍ നമ്മള് ആ സിനിമ ഉപേക്ഷിച്ച് പോകാറില്ല. കാരണം അത് നമ്മുടെ കമ്മിറ്റ്മെന്റാണ്. റിലേഷന്‍ഷിപ്പിലായിരുന്നുവെങ്കില്‍ ഇതൊക്കെ ഫെയര്‍ ആകും. ഇപ്പോള്‍ ആരുമല്ല. ഞാനീ കരയുന്നത് എന്റെ മനസിന്റെ വികാരമാണ്. അതിനാല്‍ സംസാരിച്ചിട്ട് ബാക്കി കാര്യം തീരുമാനിക്കാം എന്നാണ്”. ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ൽ ഇരുവരും വേർപിരിഞ്ഞു. 2014 ൽ വിവാഹം നിയമപരമായി വേർപെടുത്തി. സച്ചിൻ, നിഥിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇരുവർക്കും.
അതേസമയം ഭാഗ്യലക്ഷ്മിയുടെ തീരുമാനത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തന്നെ നടന്നിരുന്നു. പിരിഞ്ഞവരാണെങ്കിലും ഭാഗ്യലക്ഷ്മി പോകണമെന്നാണ് ഒരു കൂട്ടര് പറയുന്നത്. എന്നാല്‍ മറ്റൊരു വിഭാഗമാകട്ടെ പോകണോ വേണ്ടയോ എന്നത് ഭാഗ്യലക്ഷ്മിയുടെ മാത്രം തീരുമാനമാണെന്നും പോകേണ്ട എന്നവര്‍ തീരുമാനിക്കുകയാണെങ്കില്‍ അത് അംഗീകരിക്കണമെന്നും പറയുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയ ആക്രമണത്തെ ഭയന്നിട്ടാണ് താന്‍ പോകുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞത് ശരിയായില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.