എല്ലാവരുടെയും പ്രാർത്ഥന ഫലിച്ചു! ശരണ്യ വീണ്ടും ജയിച്ചു… ആ സൂചന നൽകി സീമ ജി നായർ

മലയാളികളുടെ മനസിനെ ഉലച്ച സംഭവമായിരുന്നു ടെലിവിഷൻ – സീരിയൽ താരം ശരണ്യയുടെ കാൻസർ രോഗ ബാധയും അതിനെ തുടർന്ന് അവർ കടന്നു പോയ പ്രതിസന്ധികളും. വർഷങ്ങളായി ജീവിതത്തിൽ ഒരു പോരാളിയുടെ വേഷമാണ് ശരണ്യയ്ക്ക്.ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങൾ കെടുത്താൻ എത്തുന്ന കാൻസറിനെ ഓരോ തവണയും പൊരുതി തോൽപ്പിക്കുകയാണ് ഈ പെൺകുട്ടി

കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന ശരണ്യ പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.

തുടർന്ന് കോതമംഗലം ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി. എന്നാൽ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ പിടിമുറുക്കിയെന്ന് ശരണ്യയുടെ അമ്മ യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ശരണ്യയുടെ സർജറിക്ക് ശേഷം തന്റെ യൂ ട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അഭിമുഖീകരിക്കുകയാണ് നടി സീമ ജി നായർ.

‘ശരണ്യക്ക് മാർച്ച് 29നാണ് സർജറിക്ക് ഹോസ്പിറ്റൽ അഡ്മിഷൻ നിശ്ചയിച്ചത്. പക്ഷേ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. പെട്ടെന്നാണ് അവൾക്ക് വീണ്ടും സുഖമില്ലാതായത്. അൽപം സീരിയസായതോടെ പെട്ടെന്ന് സർജറി വേണ്ടി വരികയായിരുന്നു. സർജറി വിജയമാണെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലാണ് ശരണ്യയുടെ സർജറി നടന്നത്. ഫോണിലൂടെയും മെസേജിലൂടെയും ക്ഷേമാന്വേഷണം നടത്തുന്ന ആയിരക്കണക്കിന്പേരോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും സീമ പറയുന്നു.

കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്.

പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ട ഏഴു ശസ്ത്രക്രിയകളും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ട രണ്ടു ശസ്ത്രക്രിയകളും അടക്കം ഒമ്പതോളം സർജറികൾ ആണ് ഇതു വരെ നടന്നത്. തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും നോക്കി കാണുന്നത്.

ഓപ്പറേഷനുകൾ തുടരെ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചിരുന്നു. പഴയകാലാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ നിഷ്കളങ്കമായആ ചിരി മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്.

എങ്കിലും അഭിനയിക്കാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടുതന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഓരോവർഷവും മുടങ്ങാതെ ശരണ്യയെ തേടി അസുഖം എത്താറുണ്ട്. ഓരോ വര്‍ഷവും ട്യൂമര്‍ അതിൻ്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ശസ്ത്രക്രിയ ചെയ്യുകയുമാണ് പതിവ്. ശരീരത്തിൻ്റെ ഒരുവശം ഏകദേശം തളര്‍ന്നു പോയ അവസ്ഥയിലായ ശരണ്യയെ സീമ ജി നായർ അടക്കമുള്ള കലാരംഗത്തുള്ള നിരവധിപേരാണ് സഹായിച്ചെത്തിയത്.

സീമ ജി എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്ത് വാടകവീട്ടിൽ കഴിഞ്ഞ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു. സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.

Noora T Noora T :