ആര്യയ്‌ക്കൊപ്പം വീണ്ടും; സന്തോഷം പങ്കുവെച്ച് വീണ നായർ

ബിഗ് ബോസ് രണ്ടാം സീസണിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും, സിനിമയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു വീണ നായർ. അടുത്തിടെ പുതുതായി ആരംഭിച്ച യൂ ട്യൂബ് ചാനൽ വഴിയും വീണ തന്റെ വിശേഷങ്ങളും മറ്റും പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയ വിശേഷം പങ്ക് വെച്ചാണ് വീണ എത്തിയത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്‌ക്രീനിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വീണ നായർ. ആര്യയ്‌ക്കൊപ്പം കോമഡി സ്റ്റാര്‍സിലെ പുതിയ എപ്പിസോഡില്‍ ആണ് വീണ എത്തുന്നത്.

“നാളുകൾക്കു ശേഷം, ബിഗ്‌ബോസിന്‌ ശേഷം ആദ്യമായി വീണ്ടും ക്യാമറക്കു മുന്നിൽ, അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട കറുത്ത നിറം, പ്രിയപ്പെട്ട സിൽവർ ആഭരണങ്ങൾ,ഒപ്പം ഏറ്റവും ഇഷ്ട്ടപെട്ട എന്റെ പ്രിയ സുഹൃത്ത്‌ ആര്യയുടെ കാഞ്ചിവരം സാരി കളക്ഷനിൽ നിന്നുമുള്ള ഈ സാരിയും ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിന്റെ വേദിയിൽ”, എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് വീണ പുതിയ സന്തോഷം പങ്കിട്ടത്.

Noora T Noora T :