ബോളിവുഡ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ കിയാര അദ്വാനിയുടെ പ്രണയമാണ് ചര്‍ച്ചയാകുന്നത്. ഒരു അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് കിയാര. നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് കിയാരയുടെ പ്രണയിതാവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരും ഷേര്‍ഷയുടെ സെറ്റില്‍ വച്ചാണ് അടുക്കുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാല്‍ രണ്ടുപേരും തങ്ങള്‍ പ്രണയത്തിലാണെന്ന് എവിടേയും പറഞ്ഞിട്ടില്ലായിരുന്നു. എപ്പോഴാണ് അവസാനമായൊരു ഡേറ്റിന് പോയതെന്ന ചോദ്യത്തിന് കിയാര നല്‍കിയ മറുപടിയാണ് പ്രണയത്തെക്കുറിച്ചുള്ള സൂചന നകുന്നത്.
‘ഈ വര്‍ഷം രണ്ട് മാസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അപ്പോള്‍ നിങ്ങള്‍ തന്നെ കണക്ക് കൂട്ടിക്കോളൂ എന്നായിരുന്നു കിയാരയുടെ മറുപടി’. ഇതോടെ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും കണക്ക് കൂട്ടല്‍ ആരംഭിക്കുകയായിരുന്നു. സിദ്ധാര്‍ത്ഥും കിയാരയും അടുത്തകാലത്ത് ഒരുമിച്ച് മാലിദ്വീപ് യാത്ര നടത്തിയിരുന്നു. ഇതാണ് കിയാര പറഞ്ഞ ഡേറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരിയിലായിരുന്നു ഇത്. ഇതുകൂടാതെ കിയാര സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു.ഇതോടുകൂടി സോഷ്യല്‍ മീഡിയ ഇരുവരും തമ്മിലുള്ള പ്രണയം സ്ഥിരീകരിക്കുകയായിരുന്നു.
തന്റെ കാമുകന്‍ വഞ്ചിച്ചാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ചോദ്യത്തിനും കിയാര മറുപടി നല്‍കി. അവനെ ബ്ലോക്ക് ചെയ്യുമെന്നും പിന്നെ തിരികെ പോകില്ലെന്നും താരം പറഞ്ഞു. കിയാരയും സിദ്ധാര്‍ത്ഥും പലപ്പോഴും ഒരുമിച്ചാണ് കാണാറുള്ളത്. ഒരുമിച്ചുള്ള ഡിന്നറുകളും യാത്രകളുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു.