ഉച്ച സമയവും പ്രേക്ഷകർക്ക് സ്വീകരണമുറിയിൽ വസന്തകാലം !

മലയാളി കുടുംബ പ്രേക്ഷകർ ഏറെ കാത്തിരുന്നു കാണുന്ന വിനോദമാണ് ടെലിവിഷൻ സീരിയലുകൾ. ടെലിഷൻ പരമ്പരയ്ക്ക് വിമർശനങ്ങൾ ഏറെയായാലും സീരിയൽ കാണാത്ത വീടുകൾ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയില്ല. വളരെ മികച്ച നോവലുകളുടെ ആവിഷ്കാരവും കുടുംബ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്ന മുഹൂർത്തങ്ങളുമാണ് സീരിയലിന് ജനപ്രീതി ഉണ്ടാക്കുന്നത്.

കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ മലയാളം ടെലിവിഷനിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒന്നാണ് ഉച്ച പരമ്പരകൾ. ദൂരദർശനിലെ ‘ജ്വാലയായി’ മുതൽ ‘സമയം’ സീരിയൽ വരെ ഉച്ചനേരങ്ങളിലാണ് പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരുന്നത്. പിന്നീട് മലയാളത്തിലെ മുഖ്യധാരാ ചാനലുകളും സീരിയലുകൾ ഉച്ച സമയങ്ങളിലും ക്രമീകരിച്ചു.

എന്നാൽ, കാലം മാറിയതോടെ രീതികളും മാറി. അങ്ങനെ ചാനലുകളിൽ പ്രൈം ടൈമിൽ മാത്രമായി സീരിയലുകൾ ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത് . അതേസമയം, ചില ചാനലുകൾ തങ്ങളുടെ പ്രൈം ടൈം സീരിയലുകളുടെ റിപ്പീറ്റ് കാണിക്കുവാൻ ഈ സമയം ഉപയോഗിക്കാനും തുടങ്ങി.

എന്നാലിപ്പോൾ കൊറോണ നാടിനെ പിടിച്ചുമുറുക്കിയതോടെ സിനിമാ രംഗത്തിൽ വലിയ ആഘാതം സൃഷ്ടിക്കുകയും വിനോദത്തിനായി പ്രേക്ഷകർ ടെലിവിഷന് മുന്നിലേക്ക് എത്തുകയും ചെയ്തു. ഇപ്പോൾ ടെലിവിഷൻ സീരിയൽ ആരാധകർക്കായി മറ്റൊരു സന്തോഷവാർത്തയാണ് ഫ്‌ളവേഴ്സ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്.

ഉച്ച സമയങ്ങളിൽ പ്രേക്ഷകരെ ടിവിക്ക് മുന്നിലേക്ക് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നു പുതിയ പാരമ്പരകളാണ് ചാനൽ ഈയിടെ ആരംഭിച്ചത്. വരദ നായികയാകുന്ന ‘മൂടൽമഞ്ഞ് ‘ , രഞ്ജിത്ത് നായകനാകുന്ന ‘എന്റെ ഭാര്യ’, പുതുമുഖ താരങ്ങൾ മുഖ്യവേഷത്തിൽ എത്തുന്ന ‘ആദാമിന്റെ വാരിയെല്ല്’ എന്നിവയാണ് ഈ മൂന്നു പരമ്പരകൾ.

ഒരു ഇടവേളക്ക് ശേഷം താൻ നായകനായി എത്തുന്ന സീരിയലിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഓട്ടോഗ്രാഫ് ഫെയിം രഞ്ജിത്ത് രാജിൻ പങ്കുവെക്കുന്നത്.

“വർഷങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ ഞാൻ നായകനായി വീണ്ടും തിരിച്ചെത്തുന്ന എന്റെ പുതിയ സീരിയൽ “എന്റെ ഭാര്യ” flowers ചാനലിലൂടെ നിങ്ങളുടെ സ്വീകരണ മുറിയിൽ, നാളിതുവരെ തന്ന എല്ലാ സപ്പോർട്ടും പ്രാർത്ഥനയും എന്റെ ഇ വർക്കിനും ഉണ്ടാകുമെന്ന പ്രതീക്ഷിയിൽ ഞാൻ നിങ്ങളുടെ സ്വീകരണ മുറിയിലേക് വീണ്ടും എത്തുകയാണ് എല്ലാ ദിവസവും ഉച്ചയ്‌ക്കു 2 മണിക്ക്. Need all ur support and prayers,” എന്നാണ് രഞ്ജിത്ത് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ടെലിവിഷൻ രംഗത്തേക്ക് ശക്തമായ തിരിച്ചു വരവ് നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വരദയും. എന്റെ കഴിഞ്ഞ പരമ്പരക്ക് ശേഷം എനിക്ക് കിട്ടുന്നതെല്ലാം നെഗറ്റീവ് സ്വഭാവമുള്ള റോളുകളായിരുന്നു, എനിക്കതിനോട് അത്ര താല്പര്യം ഇല്ല. അതുകൊണ്ടുതന്നെ നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കാം എന്ന് തോന്നി. ഒരു പ്രത്യേക തരം കഥാപാത്രങ്ങൾ മാത്രം ചെയ്തതു അങ്ങനെ ടൈപ്പ്കാസറ്റ് ചെയ്യപ്പെടാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു,” ഈയിടെ ഒരു അഭിമുഖത്തിൽ വരദ പറഞ്ഞ വാക്കുകളാണിത് .

മലയാളത്തിൽ മുൻപ് ഉണ്ടായിരുന്ന ഒരു രീതിയായിരുന്നു ഉച്ചസീരിയലുകൾ എന്നും, ആ ട്രെൻഡിന്റെ തിരിച്ചു വരവാണ് മൂടൽമഞ്ഞ് എന്നും വരദ പറഞ്ഞു. വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളെ ആകർഷിക്കുവാനെന്നോളമാണ് ഈ പരീക്ഷണം എന്നും താരം അഭിപ്രായപ്പെട്ടു.

about t v serials

Safana Safu :