ബിഗ് ബോസ് ഹൗസിനെ മുഴുവൻ സങ്കടത്തിലാക്കി !

ബിഗ് ബോസ് മലയാളം സീസൺ ത്രീ തുടക്കം മുതൽ മുൻ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിലും രസകരമായ ടാസ്കുകൾക്കും സംസാരങ്ങൾക്കുമിടയിൽ വളരെയധികം ദുഃഖിപ്പിക്കുന്ന ഒരു വാർത്തയുണ്ടായി. മുൻ സീസണിലൊന്നും ഉണ്ടാകാൻ സാധ്യതയില്ലാത്ത ഒരു വാർത്തയായിരുന്നു. സാധാരണ വാർത്തകളും സംഭവങ്ങളുമൊക്കെ ബിഗ് ബോസ് വീട്ടിനുള്ളിലാണ് ഉണ്ടക്കാറ് . എന്നാൽ, പതിവിന് വിപരീതമായി ഈ വാർത്ത എത്തിയത് ഷോയ്ക്ക് പുറത്തുനിന്നുമാണ്.

ബിഗ് ബോസിലെ മുപ്പത്തിയാറാം ദിവസമായിരുന്നു ഇന്നലെ കടന്നു പോയത്. ദിവസം അവസാനിക്കും നേരം ഹൗസിനെ മുഴുവൻ സങ്കടത്തിലാക്കിയാണ് ആ വാർത്തയെത്തിയത് .ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവിന്റെ വിയോഗമായിരുന്നു എല്ലാവരേയും ദുഃഖത്തിലാക്കുകയുണ്ടായ ആ വാർത്ത.

ടാസ്കുകൾ നടന്നുകൊണ്ടിരിക്കെ ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. അതിനുശേഷം ഭർത്താവിന്റെ വിയോഗത്തെ കുറിച്ച് ബിഗ് ബോസ് തന്നെ പറഞ്ഞു. വളരെയധികം ദുഃഖത്തോടെയും നിറ കണ്ണുകളോടെയാണ് ഭാഗ്യലക്ഷ്മി ഭർത്താവ് രമേശിന്റെ വിയോഗവാർത്ത കേട്ടത്.

നാട്ടിൽ പോകണമെന്നുണ്ടോ എന്ന് ബിഗ്ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചിരുന്നു. എന്നാൽ തങ്ങൾ വിവാഹ മോചിതരാണ്. അതിനാൽ തന്നെ അവിടെ പോയാൽ എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികൾചെയ്യേണ്ട കാര്യങ്ങളാണ് അവിടെ ഇപ്പോൾ പ്രധാനമെന്നും എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒപ്പം മക്കളോട് സംസാരിക്കാൻ ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് അനുവാദം ചോദിച്ചു.. നാളെ അതിനുള്ള സംവിധാനം ഒരുക്കാമെന്നാണ് ബിഗ് ബോസ് മറുപടി കൊടുത്തു .

പിന്നീട് എല്ലാവരും ചേർന്ന് ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് രമേശിന്റെ രോഗത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുകയുണ്ടായി .കിഡ്നിക്ക് കുഴപ്പമായിരുന്നെന്നും താൻ വാരൻ നേരം അൽപം സീരിയസ് ആയിരുന്നെന്നും ഹൗസ് അംഗങ്ങളേട് പറഞ്ഞു. താൻ ഒരു കിഡ്ണി നൽകാമെന്ന് പറഞ്ഞതായിരുന്നു. എന്നാൽ അപ്പോഴും ഈഗോ ആയിരുന്നു.എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

പിന്നീട് , ഒറ്റയ്ക്ക് ഇരുന്നു കരയുന്ന ഭാഗ്യലക്ഷ്മിയെയാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ കാണിച്ചത്.. മറ്റുളളവർ ഭാഗ്യലക്ഷ്മിയെ സാമാധാനിപ്പിച്ച് കൂടെ തന്നെയുണ്ടായിരുന്നു.

അതിനുശേഷം സന്ധ്യയോട് സംസാരിക്കവെ, നാട്ടിലേയ്ക്ക് തിരിച്ച് പോകണമെന്ന് ഭാഗ്യലക്ഷ്മി പറയുന്നുണ്ടായിരുന്നു. നിർത്തുന്നോ എന്ന് സന്ധ്യ ചോദിക്കുന്നു. അത്കൊണ്ട് എന്താണ് ലാഭമെന്നും സന്ധ്യ ചോദിക്കുന്നു. ഇത് ഇപ്പോൾ പുറത്ത് എല്ലാവരും അറിഞ്ഞു കാണും. താൻ ഇവിടെ തുടർന്നാൽ സോഷ്യൽ മീഡിയയിലൂടെ ആളുകൾ അറ്റാക്ക് ചെയ്യും. എല്ലാഭാഗത്ത് നിന്നും ആക്രമണം വരുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പിന്നീട് ഇതിനെ കുറിച്ച് കിടിലൻ ഫിറോസിനോട് അഭിപ്രായം ചോദിച്ചു. പുറത്തുള്ളവർ വലിച്ച് കീറി ഉടുക്കും കുറെ ഓൺലൈൻ മാധ്യമങ്ങൾ അങ്ങനെ എഴുതും ഇങ്ങനെ എഴുതുമെന്ന് ഊഹിച്ചൂടെ..അവർക്ക് എന്തൊക്കെ അറിയേണ്ട. ഡിവോഴ്സ്ഡ് ആണോ എന്ന് അറിയേണ്ടേ, ചേച്ചി അവിടെ ചെന്നാൽ ഏത് രീതിയിലാകും ട്രീറ്റ് ചെയ്യുമെന്നുള്ളത് അറിയേണ്ടെ ,

ചേച്ചിയുടെ മാനസികാവസ്ഥ പോലും അറിയേണ്ട. സെൻസേഷൻ മാത്രം അറിഞ്ഞാൽ മതി. ഇനി ചേച്ചി അവിടെ പോയി എന്ന് ഇരിക്കട്ടെ. എന്ത് ചെയ്യും അവിടെ പോയിട്ടെന്നും ഫിറോസ് ചോദിക്കുന്നു. അവിടെ പോയിട്ട് കാര്യമെന്നുമില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മി അതിനുത്തരമായി പറഞ്ഞത്. പിന്നെ പോകുന്നത് എന്തിനാണെന്ന് സന്ധ്യയും ഫിറോസും ഒരുമിച്ച് ചോദിക്കുന്നുണ്ട്. ഭാഗ്യലക്ഷ്മിയും രമേശ് കുമാറും 1985ൽ ആണ് വിവാഹിതരായത്. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത് .

about bigg boss

Safana Safu :