രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെമിൽ! സംഗീത ഇതിഹാസം എആർ റഹ്മാനോടൊപ്പം ലാലേട്ടൻ; ബിഗ് ബോസ്സിലേക്കോ! ചിത്രം വൈറലാകുന്നു

സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഇപ്പോൾ ചർച്ചയാകുന്നത് സമൂഹമാധ്യമങ്ങളിൽ നടൻ മോഹൻലാൽ പങ്കുവെച്ച ചിത്രമാണ്.

സംഗീത ഇതിഹാസം എആർ റഹ്മാനോടൊപ്പം നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ഒരു അടിക്കുറിപ്പ് പോലുമില്ലാതെയാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്

ചെറിയ സമയം കൊണ്ട് തന്നെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെമിൽ. ഇതിഹാസങ്ങൾ എന്നിങ്ങനെയുള്ള നല്ല കമന്റുകയാണ് അതിൽ മിക്കതും. ബിഗ് ബോസ് കൂടാതെ ചിത്രത്തിന് നൽകിയ ഹാഷ്ടാഗും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട് . ആറാട്ട് റഹ്മാൻ എന്നീ ഹാഷ്ടാഗുകളാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്.

അതിനിടെ ബിഗ് ബോസ് സീസൺ 3 ൽ മോഹൻലാലിനോടൊപ്പം എആർ റഹ്മാൻ എത്തുന്നു എന്നുള്ള റിപ്പോർട്ടാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.


ഒരു ഷോയുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് റഹ്മാൻ ബിഗ് ബോസ് ഷോയിൽ എത്തുന്നുണ്ടോ എന്നുളള സംശയം പ്രേക്ഷകരിൽ ജനിപ്പിച്ചത്.

ഹിന്ദി ബിഗ് ബോസ് ഷോയിൽ സൽമാനോടൊപ്പം താരങ്ങളും അതിഥിയായി എത്താറുണ്ട്. മത്സരാർഥികളോട് സമയം ചെലവഴിക്കാറുമുണ്ട്.

ദീപിക പദുകോൺ അതിഥിയായി എത്തിയ ഹിന്ദി ബിഗ് ബോസ് സീസണിൽ നടിക്കൊപ്പം മത്സരാർഥികൾ പുറം ലോകത്ത് എത്തിയിരുന്നു. ടാസ്ക്കിൽ വിജയിച്ച ടീം അഗംങ്ങൾ ആയിരുന്നു നടിയോടൊപ്പം പുറം ലോകത്ത് എത്തിയത്.

കഴിഞ്ഞ സീസണുകളിൽ നിന്ന് ചെറിയ മാറ്റത്തോടെയാണ് സീസൺ 3 ആരംഭിച്ചിരിക്കുന്നത് ടാസ്ക്ക് മാത്രമല്ല അവതാരകൻ മോഹൻലാലിലും വലിയ മാറ്റങ്ങൾ ഉണ്ട്.

സ്റ്റൈലൻ ഗെറ്റപ്പിലാണ് മോഹൻലാൽ ഓരോ ആഴ്ചയും മത്സരാർഥികളുടെ മുന്നിൽ എത്തുന്നത്. അത്തരത്തിലുള്ള ഒരു ഗെറ്റപ്പിലാണ് നടൻ റഹ്മാനോടൊപ്പമുള്ള ചിത്രത്തിലുള്ളത്. എന്തായാലും മോഹൻലാൽ പങ്കുവെച്ച ചിത്രം സിനിമകോളങ്ങളിൽ ആഘോഷമായിട്ടുണ്ട്

Noora T Noora T :