ഡിസ്‌ലൈക്ക് ചെയ്യുന്നവരും പ്രാർത്ഥിക്കണം… ശരണ്യ വീണ്ടും തിരിച്ച് വരും… ചേർത്ത് നിർത്തി പതിനായിരങ്ങൾ! കണ്ടുനിൽക്കാനാവില്ല

വെള്ളിത്തിരയിലും മിനിസ്ക്രീനിലും നിറപുഞ്ചിരിയുമായി നിന്ന ശരണ്യ പ്രിയപ്പെട്ടവരുടെ നെഞ്ചകങ്ങളിൽ നോവായി മാറിയത് അർബുദ ബാധയോടെയായിരുന്നു.

ബ്രെയിൻ ട്യൂമറിന്റെ രൂപത്തിലെത്തിയ വിധി ആ പഴയ പ്രസരിപ്പിനെ ഇത്തിരി നേരത്തേക്കെങ്കിലും മായ്ച്ചുകളഞ്ഞു. പക്ഷേ എല്ലാ പരീക്ഷണങ്ങളേയും മറികടന്ന് പഴയ സുന്ദരിക്കുട്ടിയായി വീണ്ടുമെത്തി.

സോഷ്യൽ മീഡിയകളിൽ സജീവമായി. പക്ഷേ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ പിടിമുറുക്കിയെന്നുള്ള വർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്

ശരണ്യ യുടെ സിറ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലിൽ ശരണ്യയ്ക്കു പകരം അമ്മയായിരുന്നു എത്തിയത്
വിഡിയോയിൽ ശരണ്യയില്ല… അവൾ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്.

ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നായിരുന്നു വേദനയോടെ അമ്മ പറഞ്ഞത്

ദൈവം നേരിട്ട് ആ ഡോക്റുടെ കൈകളിൽ പ്രവർത്തിച്ചു എന്റെ കുഞ്ഞുപൂർണ്ണ സുഖം പ്രാപിച്ചു വരണമെന്നാണ് ആഗ്രഹവും പ്രാർത്ഥനയെന്നും, എനിക്ക് അത് മാത്രമേ പറയാനുള്ളൂ എന്നും വീഡിയോയിലൂടെ ശരണ്യയുടെ അമ്മ പറഞ്ഞു.

പീസ് വാലിയിൽ നിന്നും അസുഖം ഒക്കെ ഭേദമായി വന്നപ്പോൾ അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായി വീഡിയോ അവതരിപ്പിക്കുമ്പോൾ ചില അവസരങ്ങളിൽ തീരെ വയ്യാതിരുന്നു എന്നും ശരണ്യയുടെ അമ്മ പറയുന്നു. വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് ചെയ്താലും സാരമില്ല പ്രാർത്ഥിച്ചാൽ മാത്രം മതിയെന്നും അമ്മ വ്യക്തമാക്കിയിരുന്നു.

വീഡിയോ ഇപ്പോൾ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പേടിക്കണ്ട അമ്മേ ശരണ്യ വീണ്ടും തിരിച്ചുവരും, അവളെ ജീവിതത്തിലേക്കു മടക്കി അയക്കണേ.. ഈ അമ്മയുടെ കണ്ണീരു കാണാതെ പോവല്ലേ…. ധൈര്യം പകർന്ന് ആയിരങ്ങളാണ് എത്തിയത്

മിനി സ്ക്രീനില്‍ നിന്നും വെളളിത്തിരയില്‍ ചുവടുറപ്പിക്കുന്നതിനിടെയാണ് 2012ല്‍ അര്‍ബുദരോഗം വില്ലനായെത്തിയത്. ശാരീരികാവശത നേരിട്ടപ്പോഴും കലയെ കൈവിടാതെ ശരണ്യ കൂടെ നിര്‍ത്തി.


ഒന്നും രണ്ടും തവണയല്ല, ഒൻപത് തവണയാണ് ട്യൂമര്‍ നീക്കം ചെയ്യാന്‍ തലയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നത്. അവസാന ശസ്ത്രക്രിയയില്‍ ട്യൂമര്‍ നീക്കിയെങ്കിലും അരയ്ക്ക് താഴോട്ട് തളര്‍ന്ന് ശരണ്യ കിടപ്പിലായി. ഒട്ടും വൈകാതെ പീസ് വാലിയില്‍ ചികിത്സക്കായി ശരണ്യയെ എത്തിച്ചു.

ഇടതടവില്ലാത്ത ഫിസിയോതെറാപ്പിയും മറ്റ് സാന്ത്വന ചികിത്സയും ഫലം ചെയ്തു. ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.

രോഗമൊരുക്കിയ കഷ്ടതകള്‍ തരണം ചെയ്ത്, കൈവിട്ടുപോയി എന്ന് കരുതിയിരുന്ന ജീവിതം ശരണ്യ തിരിച്ച് കൊണ്ടുവരികയായിരുന്നു.
തോൽക്കില്ലെന്ന് മനസ് ഉറച്ച ശരണ്യ രോഗത്തോട് പടപൊരുതി ശരണ്യ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു.

ആരോഗ്യത്തോടെ ശരണ്യ വീണ്ടും തിരിച്ചുവരുമെന്ന് നമുക്കും പ്രാർത്ഥിക്കാം……..

Noora T Noora T :