ഇടവേള ബാബു പറഞ്ഞത് 100 ശതമാനം ശരിയായ കാര്യം! സംഘടനയില്‍ നിന്ന് പുറത്ത് പോയവരെ എന്തിന് അഭിനയിപ്പിക്കണം?

നടന്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശം വിവാദത്തിന് വഴി തെളിച്ചിട്ട് കുറച്ചു ദിവസങ്ങളായി. ഇതിനെത്തുടര്‍ന്ന് നടി പാര്‍വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്നും രാജി വച്ചിരുന്നു. ഇടവേള
ബാബുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ബാബു പറഞ്ഞ കാര്യം വളച്ചൊടിച്ച്‌ വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലുവിന്റെ കുറിപ്പ്

ഇന്നാണ് വിവാദമായ ഇന്‍റ്റര്‍വ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയില്‍ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം,പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്”മരിച്ചു പോയവരും സംഘടനയില്‍ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാന്‍ കഴിയില്ലാ എന്നത്”. അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമ്മയില്‍ തന്നെ ഒരുപാട്‌ നടീ നടന്‍മാര്‍ ഉള്ളപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണ് ഉള്ളത്,പിന്നെ ഇന്റര്‍വ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടന്‍ എന്താ ഉദ്ദേശിച്ചത് എന്ന് ഇങ്ങനെ വളച്ച്‌ ഒടിച്ച്‌ വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.

Noora T Noora T :