ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളത്തിന് പൊൻതിളക്കം! പുരസ്‌കാരം കേരളക്കരയില്‍ എത്തിച്ചവര്‍

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് അഭിമാനക്കാന്‍ ഏറെ നേട്ടങ്ങളുണ്ട്. മലയാള സിനിമാപ്രേമികള്‍ക്ക് സന്തോഷവും ആവേശവും പകര്‍ന്നു കൊണ്ടാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി മാറിയത്.

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും കൈകോര്‍ത്ത സിനിമ പറയുന്നത് കുഞ്ഞാലി മരക്കാറുടെ കഥയാണ്. മൂന്ന് പുരസ്‌കാരങ്ങളാണ് മരക്കാറിനെ തേടിയെത്തിയത്. മികച്ച സിനിമ, മികച്ച സ്‌പെഷ്യല്‍ ഇഫക്ട്‌സ്, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളാണ് മരക്കാറിനെ തേടിയെത്തിയത്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് സ്‌പെഷ്യല്‍ എഫക്ട്‌സ് പുരസ്‌കാരം നേടിയത്. വസ്ത്രാലങ്കാരം ചെയ്തത് സുജിത് സുധാകരനും

പുരസ്‌കാര വേദിയില്‍ തിളങ്ങിയ മറ്റൊരു മലയാള സിനിമയാണ് ഹെലന്‍. അന്ന ബെന്‍ പ്രധാന വേഷത്തിലെത്തിയ സിനിമ ചിത്രത്തിലൂടെ രഞ്ജിത്ത് മികച്ച മേക്കപ്പിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇന്ദിരാഗാന്ധി അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടറും ഹെലനെ തേടിയെത്തി. മാത്തുക്കുട്ടി സേവ്യറാണ് ഹെലന്റെ സംവിധായകന്‍.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്ന ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരനെ തേടി മികച്ച ഛായഗ്രഹണത്തിനുള്ള ദേശീയ പുരസ്‌കാരവുമെത്തി. ഒന്നിലധികം പുരസ്‌കാരങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ജല്ലിക്കട്ട്. മികച്ച വരികള്‍ക്കുള്ള പുരസ്‌കാരം നേടിയത് മലയാള ചിത്രമായ കോളാമ്പിയായിരുന്നു. കള്ള നോട്ടമാണ് മികച്ച മലയാള ചിത്രം.

സജിന്‍ ബാബു സംവിധാനം ചെയ്ത് കനി കുസൃതി പ്രധാന വേഷത്തിലെത്തിയ ബിരിയാണിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കാന്‍ സാധിച്ചു. മനോജ് കാനയുടെ കെഞ്ചിറ മികച്ച പണിയ സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു. കുടുംബ മൂല്യങ്ങളുള്ള മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു പാതിരാ സ്വപ്‌നം പോലെയാണ്. നദിയ മൊയ്തു പ്രധാന വേഷത്തിലെത്തിയ സിനിമയാണിത്.

കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. ധനുഷും മനോജ് ബാജ്‌പേയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

Noora T Noora T :