ജഗതിച്ചേട്ടന്‍ അത് കാണുകയും വിളിച്ചു പറയുകയും ചെയ്തു കൊണ്ട് മാത്രം ലാലേട്ടന്‍ ഇപ്പോഴും നമുക്കിടയിലുണ്ട്; ദൈവത്തെ കണ്ട ആ നിഷത്തെ കുറിച്ച്‍ നന്ദു പറയുന്നു

ചെറിയ വേഷങ്ങളില്‍ പോലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നന്ദു. സിനിമയിലെത്തിയിട്ട് 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ദൈവത്തെ നേരിട്ടു കണ്ടു എന്ന് അവകാശപ്പെടാവുന്ന അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഒഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നന്ദുവിന്റെ തുറന്നുപറച്ചില്‍.

നന്ദുവിന്റെ വാക്കുകള്‍

ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട് ഒന്നല്ല രണ്ടു തവണ. കിലുക്കത്തിലെ ‘ഊട്ടിപട്ടണം’ എന്ന പാട്ട് ചിത്രീകരിക്കുന്നു. ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിന് മുകളില്‍ ആണ്. പ്രിയന്‍ ചേട്ടനും ക്യാമറ സംഘത്തിനും ഒപ്പം ഞാനുമുണ്ട്. ട്രെയിന്‍ സാമാന്യം നല്ല വേഗത്തിലാണ്.

ഒരു വളവ് തിരിഞ്ഞ് ട്രെയിന്‍ വരുന്നതും ഞങ്ങള്‍ ഒരു അലര്‍ച്ച കേള്‍ക്കുന്നു ”ലാലേ കുനിഞ്ഞോ” ജഗതിച്ചേട്ടനാണ് വിളിക്കുന്നത്. അടുത്ത നിമിഷം ഞങ്ങള്‍ കാണുന്നത് ലാലേട്ടനും ജഗതിച്ചേട്ടനും ട്രെയിനിന് മുകളില്‍ കമിഴ്ന്നു കിടക്കുന്നതാണ്. പാളത്തിനു കുറുകെ ഒരു കമ്പി വലിച്ച് കെട്ടിയിരുന്നു. ഈ കാര്യം ആരും ശ്രദ്ധിച്ചില്ല. ജഗതിച്ചേട്ടന്‍ അതു കാണുകയും വിളിച്ചു പറയുകയും ചെയ്തു കൊണ്ട് മാത്രം ലാലേട്ടന്‍ ഇപ്പോഴും നമുക്കിടയിലുണ്ട്.

മറ്റൊരു സംഭവം അമേരിക്കയില്‍ വച്ചാണ്. ”അനിയന്‍ കുഞ്ഞും തന്നാലായത്” എന്ന സിനിമയുടെ സെറ്റ്. ഒരു നഴ്‌സറി സ്‌കൂളിലാണ് ഷൂട്ടിങ്. മൂന്നും നാലും വയസ്സുള്ള കുറെ കുട്ടികളുണ്ട്.

ചിത്രീകരണത്തിനിടയില്‍ നിര്‍ഭാഗ്യത്തിന് ക്യാമറ ഉ റപ്പിക്കുന്ന ട്രൈപോഡ് വേണ്ടവിധം സെറ്റ് ചെയ്തില്ല. ഒരു നിമിഷത്തെ അശ്രദ്ധ. നല്ല ഭാരമുള്ള ക്യാമറയാണ്. ക്യാമറാമാന്‍ മാറിയതും ക്യാമറ നിലത്തു വീണതും ഒരുമിച്ചായിരുന്നു. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ക്യാമറ മാറിയിരുന്നെങ്കില്‍… ആ ക്യാമറയുടെ കിടപ്പും അതിനു താഴെ ഒന്നും അറിയാതെ കുഞ്ഞുങ്ങളുടെ ഇരിപ്പും കണ്ടപ്പോള്‍ എനിക്ക് തോന്നി, ദൈവം ഇവിടെ എവിടെയൊക്കെയോ ഉണ്ട്

Noora T Noora T :