ഒരു ഹൗസിൽ രണ്ട് ക്യാപ്റ്റനോ?; ഭാഗ്യലക്ഷ്മി ചെയ്യുന്നത് ശരിയല്ല!!

ബിഗ് ബോസ് സീസൺ ത്രീയിലെ ഏറ്റവും വലിയ പ്രത്യേകതയാണ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളുമുണ്ട് എന്നത്. ഇതിൽ തന്നെ ഭാഗ്യലക്ഷ്മി വാർത്താ പ്രാധാന്യം നേടിയ താരമാണ്. തനിക്കെതിരെയുള്ള വിമർശനങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട വനിതയായിട്ടാണ് പ്രേക്ഷകർക്കിടയിൽ ഭാഗ്യലക്ഷ്മി അറിയപ്പെടുന്നത്.

സാമൂഹിക സേവനങ്ങളിലൂടെ ജനപ്രീതി നേടിയ കിടിലം ഫിറോസും ബിഗ് ബോസ് ഹൗസിൽ പ്രേക്ഷകർ ഉറ്റു നോക്കുന്ന മത്സരാർഥിയാണ് . ഇരുവരും ബുദ്ധിപരമായിട്ടാണ് ബിഗ് ബോസ് ഹൗസിൽ മത്സരിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ അഞ്ച് ആഴ്ചകള്‍ക്ക് ശേഷം ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാവാനുള്ള അവസരം കിടിലം ഫിറോസിനെ തേടി എത്തിയിരിക്കുന്നത്. ഇതോടെ ഇനിയുള്ള ദിവസങ്ങളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.

ക്യാപ്റ്റനായതിന് ശേഷം ഫിറോസിന്റെ സംസാരത്തിലും പ്രവൃത്തികളിലും ചെറിയ മാറ്റം വന്നിട്ടുണ്ടെന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. അതേ സമയം ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം ക്യാപ്റ്റന്റെ ജോലികള്‍ പങ്കുവെക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. വീട്ടിലെ ജോലികള്‍ക്ക് വേണ്ടി ടീം തയ്യാറാക്കുന്നത് ഇരുവരും ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇതോടെ ഫിറോസിനെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്.

ഹൗസ് ക്ലീനിങ്ങില്‍ സായി വിഷ്ണു, സന്ധ്യ അനൂപ്, എന്നിവരെ കിടിലം ഫിറോസ് സെലക്ട് ചെയ്‌തെങ്കിലും മൂന്ന് പേര് പോരാ നാല് പേരെങ്കിലും വേണമെന്ന നിര്‍ദ്ദേശത്തില്‍ രമ്യയെ കൂടി തിരഞ്ഞെടുക്കുന്നു. കിച്ചന്‍ ക്ലീനിങ്ങില്‍ റംസാന്‍, അഡോണി, ഡിംപല്‍, സൂര്യ എന്നിവരും കിച്ചനില്‍ മജ്‌സിയ, ഫിറോസ്-സജ്‌ന, മണിക്കുട്ടന്‍, എന്നിവരുമാണ്. സജ്‌ന കിച്ചണില്‍ ഉണ്ടെങ്കില്‍ അവളെ ആ ടീമിന്റെ ക്യാപ്റ്റനാക്കാനാണ് ഭാഗ്യലക്ഷ്മി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതില്‍ താല്‍പര്യപ്പെടാത്ത ഫിറോസ് സജ്‌ന ക്യാപ്റ്റനാവുന്നതിലും നല്ലത് മണിക്കുട്ടനാണെന്ന് പറയുന്നു.

മണിക്കുട്ടനാണെങ്കില്‍ ഇച്ചിരി മനസിലാക്കട്ടേ.. എന്നൊക്കെ ഫിറോസ് പറയുന്നുണ്ട് . ഇതൊക്കെ സമ്മതിച്ച ഭാഗ്യലക്ഷ്മി, മണിക്കുട്ടന് എല്ലാം കൈകാര്യം ചെയ്യാന്‍ അറിയാമെന്ന് സൂചിപ്പിച്ചു. അവനത് ചെയ്യും. അതേ സമയം ഭാനുവും സജ്‌നയും ആയിരുന്നെങ്കില്‍ വഴക്കില്‍ അവസാനിക്കും. അതിനകത്ത് കിടന്ന് കലപില കലപില പറയുമെന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. എന്നാല്‍ തൊട്ട് പിന്നില്‍ പിള്ളേര്‍ നില്‍ക്കുന്നത് കൊണ്ട് വലിയ പ്രശ്‌നം ഉണ്ടാവില്ലെന്ന് കിടിലം ഫിറോസും വിലയിരുത്തുന്നു.

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരാഴ്ച്ച 2 ക്യാപ്റ്റന്മാര്‍ ഭരിക്കുന്ന അത്യപൂര്‍വ ആഴ്ചയാണിത്. സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയാത്ത ക്യാപ്റ്റനാണോ കിടിലം ഫിറോസ്. ഭാഗ്യലക്ഷ്മിയ്ക്ക് ബിഗ് ബോസ് കുറച്ച് കൂടുതല്‍ പരിഗണ കൊടുക്കുന്നുണ്ട്, എന്ന് തുടങ്ങി ഫിറോസിനും ഭാഗ്യലക്ഷ്മിയ്ക്കുമെതിരെ കമന്റുകള്‍ നിറയുകയാണ്.

ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും തമ്മിലുള്ള ചർച്ചകൾ എല്ലായിപ്പോഴും ബിഗ് ബോസിൽ കാണിക്കാറുണ്ട്. ഇതിൽ പൊളി ഫിറോസിനെയും സജ്‌നയെയും കുറിച്ച് ഇരുവരും പറയുന്ന കാര്യങ്ങളും പ്രേക്ഷകർ വിമർശിക്കുന്നുണ്ട്.

about bigg boss

Safana Safu :