പുറത്താകുന്നത് രമ്യയോ? രമ്യയുടെ ബിഗ് ബോസ് ജീവിതം!

എന്നോട് ഇങ്ങോട്ട് ആരെങ്കിലും ചൊറിയാൻ വന്നാൽ കേറി മാന്തുന്ന സ്വഭാവമാണെനിക്കെന്ന് മീറ്റ് ദ ഹൌസ് മേറ്റിൽ പറഞ്ഞുകൊണ്ട് ബിഗ് ബോസ് ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴി കടന്നുവന്ന താരമാണ് രമ്യ പണിക്കർ. ചങ്ക്‌സ് എന്ന സിനിമയിലെ ജോളി മിസ് എന്ന ടാഗോടെ പതിനെട്ടാമത്തെ മത്സരാര്ഥിയായിട്ടാണ് രമ്യ എത്തിയത്.

രമ്യ ബിഗ് ബോസ് സീസൺ ത്രീയിൽ വന്നിട്ട് മൂന്നാഴ്ച പിന്നിടുകയാണ്. ഷോയിൽ എത്തിയ ആദ്യ നാൾ തന്നെ ഫിറോസ് ഖാനെതിരെ ശബ്ദമുയർത്തി പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യമുണ്ടായ പ്രശ്നത്തിന്റെ ഭാഗമായിത്തന്നെ കൺഫെഷൻ റൂമിലേക്കും രമ്യയെ ബിഗ് ബോസ് വിളിപ്പിച്ചിരുന്നു. രമ്യയോട് സംസാരിക്കാൻ അറപ്പാണന്ന് ഫിറോസ് ഖാൻ പറഞ്ഞതും രമ്യയെ ഭീഷണിപ്പെടുത്തിയായതുമായിരുന്നു അന്നത്തെ പ്രശ്നം. അതിനൊക്കെ തന്റേടത്തോടെ നല്ല വ്യക്തമായി തന്നെ മറുപടി കൊടുക്കുകയും താരം ചെയ്തിരുന്നു. അത്തരത്തിൽ ആദ്യം തന്നെ പ്രേക്ഷക പ്രശംസയും രമ്യ നേടി.

എന്നാൽ പിന്നീട് രമ്യയുടെ പ്രകടനത്തിൽ അല്പം മങ്ങൽ ഏറ്റിരുന്നു എന്നുവേണം കരുതാൻ. ബിഗ് ബോസ് കൊടുത്ത യൂണിവെഴ്സിറ്റി ടാസ്കിൽ പ്രിൻസിപ്പലിന്റെ വേഷം കിട്ടിയ രമ്യയെ കുറിച്ച് സഹ മത്സരാർത്ഥികൾക്കിടയിലും മോശം അഭിപ്രായം ഉണ്ടായിരുന്നു.

എന്നാൽ അതിനുശേഷം നടന്ന കളിയാട്ടം എന്ന ടാസ്കിൽ പരിമളം എന്ന കഥാപാത്രമായി എത്തിയ രമ്യ, രമ്യയുടെ മാക്സിമം പ്രകടനം കാഴ്ചവെച്ചിരുന്നു. അടുക്കള ജോലിക്കിടയിൽ ആയതിനാൽ കുറച്ച് പോരായ്മകൾ പറയാമെങ്കിലും രമ്യയ്ക്ക് തൃപ്തി തോന്നിയിരിന്നു എന്ന് നോബിയോടുള്ള രമ്യയുടെ സംസാരത്തിൽ നിന്നും മനസിലാക്കാം. മുഖമൊക്കെ കറുപ്പിച്ച് നല്ല വേഷത്തിലായിരുന്നു രമ്യ കഴിഞ്ഞ ആഴ്ചയിലുടനീളം നിന്നതും.

ടാസ്കിനിടയിലും ആഹാരത്തെ കുറ്റം പറഞ്ഞ് സംസാരിച്ച സജ്നയോട് ദേശിക്കുകയും ഉണ്ടായി. മികച്ച പ്രകടനമാണ് താരം ഈ ആഴ്ച നടത്തിയതെങ്കിലും രമ്യ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ രമ്യ പുറത്തുപോയി എന്ന തരത്തിൽ കുറെ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കിലും ഈ സീസണിൽ പുറത്തുപോകുന്ന ബ്രില്ലിയൻറ് മത്സരാർത്ഥിയായാകും രമ്യ പണിക്കർ.

ഇതിനുള്ള പ്രധാനകാരണം, കഴിഞ്ഞ എപ്പിസോഡിൽ ലാലേട്ടൻ വന്നപ്പോൾ നിങ്ങളെ നോമിനേറ്റ് ചെയ്ത വ്യക്തികൾ ആരെന്ന് ഊഹിച്ചു പറയാൻ ആവശ്യപ്പെടുകയുണ്ടായി. അതിൽ രമ്യയുടെ മറുപടിയാണ് കൂട്ടത്തിൽ അതിശയിപ്പിച്ചത്. രമ്യയ്ക്ക് നാല് വോട്ടുകളാണ് കിട്ടടിയത്. അത് ആരുടേതൊക്കെയാണെന്ന് രമ്യ ഗെസ്സ് ചെയ്തു. അങ്ങനെ രമ്യ പറഞ്ഞ പേരുകൾ റംസാൻ റിതു സന്ധ്യ കിടിലം ഫിറോസ് എന്നിങ്ങനെയാണ്.

അതിൽ മൂന്നു പേരുകൾ വളരെ ശരിയാണ്. തെറ്റിയത് റംസാന്റെ പേരായിരുന്നു. പക്ഷെ റംസാന് ശരിക്കും രമ്യയോട് എതിർപ്പുണ്ട്. ഇവിടെ നാലാമത് നോമിനേറ്റ് ചെയ്തത് സായി ആണ്,അത് കണ്ടുപിടിക്കാൻ രമ്യക്ക് പറ്റിയില്ല. പക്ഷെ റംസാനും സായിയുമൊക്കെ ഒരുപോലെ തന്നെ.. രമ്യ വന്നപ്പോഴുള്ള അതേ സ്മാർട്നെസ്സ് പിന്നീടും കാണിച്ചിരുന്നെങ്കിൽ രമ്യ പുറത്താകില്ലായിരുന്നു.

പ്രേക്ഷകർക്ക് എതിർപ്പൊന്നും ഉണ്ടായിട്ടില്ലാത്ത മത്സരാർഥിയാണ് രമ്യ. എങ്കിലും ഒന്നൊതുങ്ങിപ്പോയി എന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട് . വന്നപ്പോൾ കാണിച്ച ഉഷാർ തുടർന്നെങ്കിൽ ഫിറോസ് ഖാന് പറ്റിയ നല്ലൊരു എതിരാളി ആകുമായിരുന്നു രമ്യ.

about bigg boss

Safana Safu :