മകളെ പരിചയപ്പെടുത്തി ഷക്കീല; അതിശയത്തോടെ ആരാധകർ!

തൊണ്ണൂറുകളില്‍ മലയാളത്തിലെ യുവാക്കളേയും മധ്യവയസ്‌കരേയും ഒരേപോലെ ആവേശം കൊള്ളിച്ചിരുന്ന നടിയായിരുന്നു ഷക്കീല . ഹോട്ട് വേഷങ്ങളിൽ തിളങ്ങിനിന്ന താരം പിന്നീട് മുഖ്യധാര ചിത്രങ്ങളിലും മുഖം കാണിച്ചിരുന്നു . തെന്നിന്ത്യയിലെ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ഷക്കീല എന്ന നാമം പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. . സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പോലും ഷക്കീലാ ചിത്രങ്ങള്‍ അന്ന് വെല്ലുവിളിയുയര്‍ത്തി.

ഇന്ന് സിനിമാതിരക്കുകളില്ലാതെ ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ് ഷക്കീല. കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയിലൂടെ തുറന്നുപറയുകയുണ്ടായിരുന്നു. ഈ തുറന്നുപറച്ചിലോടെ ആരാധകരെ ഒന്നടംഗം ഞെട്ടിച്ചിരിക്കുകയാണ് താരം.

തന്റെ മകൾ ആരെന്നാണ് ഷോയിലൂടെ താരം വെളിപ്പെടുത്തിയത്. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു.

അടുത്തിടെ ഷക്കീല സിനിമാ നിർമാണത്തിലും ഒരു ശ്രമം നടത്തിയിരുന്നു. ‘ലേഡീസ് നോട്ട് അലൗഡ്’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. കൊറോണയുടെ സാഹചര്യത്തിൽ ഓടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസിനെത്തിയത്. എന്നാൽ, സ്ത്രീകൾ ഈ സിനിമ കാണരുതെന്നും ഷക്കീല പറഞ്ഞിരുന്നു.

‘ഞാന്‍ എന്റെ എല്ലാ സ്വത്തുക്കളും ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രത്തിനു വേണ്ടി മുടക്കി. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കടക്കാര്‍ മൂലമുളള പ്രതിസന്ധി വേറെയും ദയവായി ഈ സിനിമ കാണുക, നിങ്ങള്‍ കണ്ടില്ലെങ്കില്‍ എനിക്ക് അടുത്ത സിനിമ നിര്‍മിക്കാന്‍ ആവില്ല,’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല പറഞ്ഞു,

രണ്ടു വര്‍ഷത്തളമായി ലേഡീസ് നോട്ട് അലൗഡിന്റെ ചിത്രീകരണം കഴിഞ്ഞിട്ട്. ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് പിന്നീട് കാലതാമസമെടുത്തു. എന്നാല്‍ സെന്‍ഷര്‍ഷിപ്പ് കിട്ടിയില്ല. പണം പലിശയ്ക്ക് വാങ്ങിയാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും ഷക്കീല പറഞ്ഞിരുന്നു.

പിന്നീടാണ് ചിത്രം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണ്. മുതിര്‍ന്നവര്‍ക്കുള്ള കോമഡി ചിത്രമാണിത്. സ്ത്രീകള്‍ ഇത് ഒരു കാരണവശാലും കാണരുത്. ഈ സിനിമ കണ്ടതിനു ശേഷം നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നും,’ ഷക്കീല പറഞ്ഞു.

സായ് റാം സദാരി ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരുന്നത്. കവാലി രമേഷിനും വിക്രാന്ത് റെഡ്ഡിക്കുമൊപ്പമാണ് ഷക്കീല ചിത്രം നിര്‍മിച്ചത്.

about shakkeela

Safana Safu :