എപ്പിസോഡ് 35 ; മുഖം മൂടി വലിച്ചൂരുന്ന ഫിറോസിന് മുഖംമൂടി കൊടുത്ത് ലാലേട്ടൻ!

ഇന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ദിവസമായിരിക്കും. കാരണം, ഫിറോസും സൂര്യയും തമ്മിലുള്ള വഴക്ക് എന്തെന്നുള്ള ആകാംഷയിലായിരുന്നിരിക്കണം എല്ലാവരും. ഇന്നലെ ലാലേട്ടൻ വന്ന ദിവസമായിരുന്നു. വന്നതൊക്കെ പതിവിലും വ്യത്യസ്തമായിട്ടാണ്. വീട്ടിലുള്ളവർ കാണാതെ അതിന്റെ അടുത്തുകൂടിയൊക്കെ പോയി നമ്മളെയും കാണിക്കുന്നുണ്ടായിരുന്നു.

പിന്നെ ഒരാഴ്ച നടന്ന സംഭവ ബഹുലമായ അടിപിടികളൊക്കെ കാണിച്ചു. ഇത്തവണ അടിയേ ഉണ്ടായിരുന്നുള്ളു.. പിന്നീട് നേരെ സൂര്യ കരഞ്ഞതും ജയിലിൽ നടന്നതുമായ പ്രശനങ്ങളിലേക്കുമൊക്കെ കൊണ്ടുപോയി. ആ സംഭവം ഇങ്ങനെയായിരുന്നു.ഫിറോസ് സൂര്യയുടെ അടുത്ത് ചോദിക്കുകയാണ് ഇവിടെ കുറച്ചെങ്കിലും നല്ലത് എന്ന് തോന്നുന്ന സൂര്യയ്ക്ക് ഇഷ്ട്ടമുള്ള മത്സരാർഥി ആരാണെന്ന്.. അപ്പോൾ അങ്ങനെ ആരും ഇല്ല എന്നാണ് സൂര്യ പറഞ്ഞത്.

അത് കേട്ടിട്ടും ഫിറോസ് ഖാൻ വിട്ടില്ല, അപ്പോൾ മണിക്കുട്ടൻ എന്താണ്? എന്ത് കണ്ടിട്ടാണ് മണിക്കുട്ടന്റെ പിറകെ നടക്കുന്നത് എന്നായി ചോദ്യം. സൂര്യ അപ്പോൾ പറഞ്ഞത്, മണിക്കുട്ടനെ ഇഷ്ട്ടമാണെങ്കിലും മണിക്കുട്ടൻ ഒരു പൂർണ്ണമായിട്ടുള വ്യക്തിയായി തോന്നിയിട്ടില്ല, മണിക്കുട്ടന് ഒരു വ്യക്തിത്വം ഇല്ല എന്നുമാണ് ..തീർന്ന് ,,, സൂര്യ അപ്പോഴേ പെട്ട് .

കൂടുതൽ അറിയാൻ വീഡിയോ കാണാം…!

about bigg boss

Safana Safu :