നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ കോടതിയിൽ ഹാജരായി.. ഇന്നലെ പതിനൊന്ന് മണിയോടെയാണ് താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്.
എന്നാൽ, മറ്റു സാക്ഷികളുടെ വിസ്താരം പൂർത്തിയാകാത്തതിനാൽ വെള്ളിയാഴ്ച വിചാരണ നടത്താനായില്ല. കാവ്യ പിന്നീട് ഹാജരാകണം. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. സംവിധായകൻ രഞ്ജിത്തിന്റെ വിസ്താരം വെള്ളിയാഴ്ച നടന്നു.
നിലവിൽ 127 സാക്ഷികളുടെ വാദം പൂർത്തിയായി. മുന്നൂറിലധികം സാക്ഷികളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടി ആക്രമണക്കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കിയതിന് സുപ്രീം കോടതി വിചാരണ കോടതിക്ക് ആറു മാസം കൂടി അനുവദിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിചാരണ കോടതിയുമായി സഹകരിക്കാൻ കേസുമായി ബന്ധപ്പെട്ട എല്ലാവരോടും സുപ്രീംകോടതി നിർദ്ദേശിച്ചു
കാവ്യ മാധവന് കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ്. അതിനിടെ കാവ്യയെയും അമ്മ ശ്യാമളയെയും സഹോദരൻ മിഥുനെയും ഭാര്യയെയും നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നും തനിക്ക് അറിയില്ല എന്നാണ് അന്ന് കാവ്യ നൽകിയ മൊഴി.
കേസുമായി ബന്ധപ്പെട്ടു പൾസര്‍ സുനി ജയിലിൽനിന്നു ദിലീപിനെഴുതിയെന്നു പറയപ്പെടുന്ന കത്തിലെ, ‘കാക്കനാട്ടെ ഷോപ്പി’നെക്കുറിച്ചുള്ള പരാമർശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്.
നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന്, ഒളിവിൽപോകുന്നതിനു മുൻപായി കാക്കനാട്ടെ കടയിലെത്തിയെന്നാണു സുനി പൊലീസിനു മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും മെമ്മറി കാർഡ് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അതിനിടെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം സുപ്രിംകോടതി അനുവദിച്ചിട്ടുണ്ട് . വിചാരണ കോടതി ജഡ്ജിയുടെ കത്ത് പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. കേസില്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേനയാണ് വിചാരണ കോടതി ജഡ്ജി സുപ്രിംകോടതിക്ക് കത്ത് നല്‍കിയത്. വിചാരണ കോടതി ജഡ്ജിയുടെ കത്ത് പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആറ് മാസം സമയം കൂടി വിചാരണ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചു.
അതെ സമയം തന്നെ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു . പ്രോസിക്യൂഷന്റെ ഹര്‍ജിയാണ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി തള്ളിയത്.