രമ്യയ്ക്ക് മുന്നറിയിപ്പുമായി റംസാനും സായിയും; പിന്ന് കിട്ടിയാൽ കുന്തമാക്കും!

ബിഗ് ബോസ് മൂന്നാം പതിപ്പിൽ സംഘർഷങ്ങളും വെല്ലുവിളികളുമൊക്കെ നടക്കുകയാണ്. രണ്ട് വൈൽഡ് കാർഡ് എൻട്രിയും മൂന്ന് എവിക്‌ഷനും ഇതിനോടകം നടന്നു. അതിൽ ഏറ്റവും ഒടുവിൽ എത്തിയ മത്സരാർഥിയാണ് രമ്യ.

വളരെ പെട്ടെന്ന് തന്നെ നടി മത്സരത്തിന്റെ ട്രാക്കിലേയ്ക്ക് എത്തുകയായിരുന്നു. ഒപ്പം മുൻപ് ഉണ്ടായിരുന്ന മത്സരാര്ഥികള്ക്കൊപ്പം സൗഹൃദം ഉണ്ടാക്കാനും രമ്യയ്ക്ക് സാധിച്ചു., അതുപോലെ തന്നെ രമ്യയും മറ്റ് മത്സരാർത്ഥികളും തമ്മിൽ ചെറിയ വഴക്കുകളും ഉണ്ടായിട്ടുണ്ട്.

രമ്യയുടെ പല പ്രതികരണങ്ങളും മറ്റുള്ളവർക്കിടയിൽ നീരസം സൃഷ്ടിക്കുന്നതാണ് വഴക്കിനുള്ള കാരണം. ഇന്നലത്തെ എപ്പിസോഡിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് രമ്യയെ ആയിരുന്നു.

ജയിൽ നോമിനേഷനിൽ രമ്യയുടെ പേരും പല മത്സരാർഥികളും പറഞ്ഞിരുന്നു. കാരണമായി പറഞ്ഞതിനെ രമ്യയ്ക്ക് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. പരിമളം എന്ന കഥാപാത്രത്തെയായിരുന്നു രമ്യ ചെയ്തിരുന്നത്. പക്ഷെ വേഷത്തിൽ മാത്രമേ മികവ് പുലർത്താൻ രമ്യയ്ക്ക് സാധിച്ചിരുന്നുള്ളു എന്നാണ് സഹ മത്സരാർത്ഥികൾ അഭിപ്രായപ്പെട്ടത്. ആ കാരണം ചൂണ്ടിക്കാട്ടിത്തന്നെ നോബി ജയിലിലേയ്ക്ക് രമ്യയെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇതിനെ കുറിച്ച് നോബിയോട് രമ്യ സംസാരിക്കുന്നുണ്ടായിരുന്നു.

“ഗുഡ് പെർഫോർമർ എന്ന് തന്നെ പറയണ്ട, ഞാൻ ചെയ്തതിന്റെ ഒരംശം എങ്കിലും പറയാമായിരുന്നു എന്നും നോബിയോട് രമ്യ പറഞ്ഞു. എന്നാൽ നീ നല്ലൊരു അഭിനേത്രിയാണെന്ന് നേരത്തെ തന്നെ തെളിയിച്ചുട്ടുണ്ടെന്ന് നോബി രമ്യയോട് പറഞ്ഞു. എന്നാൽ ഇത് കേൾക്കാൻ നടി തയ്യാറായില്ല. ഇവരുടെ ചർച്ചക്കിടയിൽ കിടിലൻ ഫിറോസ് അവിടെ എത്തുകയായിരുന്നു.

പിന്നീട് നടന്ന ക്യാപ്റ്റൻസി ടാസ്ക്കിൽ കിടിലൻ ഫിറോസ് ജയിക്കുകയായിരുന്നു. മണിക്കുട്ടൻ ഋതുവിനേയും പിന്തള്ളിയാണ് ടാസ്ക്കിൽ ജയിച്ചത്. ഇതും പിന്നീട് ഹൗസിൽ ചർച്ച വിഷയമായിരുന്നു. രമ്യ, മജ്സിയ, ഡിംപൽ, ഫിറോസ് ഖാനും മായിരുന്നു ഇതിനെ കുറിച്ച് സംസാരിച്ചത്.

ടാസ്ക്ക് അവസാനിക്കാനുള്ള ബസർ ശബ്ദം കേൾക്കുന്നതിന് മുൻപ് തന്നെ റംസാൻ കൈ ഉയർത്തി കാണിച്ച് ടാസ്ക്ക് നിർത്താൻ മത്സരാർഥികളോട് പറഞ്ഞു എന്ന് രമ്യയും കൂട്ടരും ഫിറോസിനോടും പറഞ്ഞു. ഗ്രൂപ്പിസത്തിന്റെ ഭാഗമെന്നാണ് അവർ പറഞ്ഞത്. ഈ സമയം റംസാൻ അവിടെ എത്തുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

താൻ കിടിലൻ ഫിറോസിനോടാണ് അത് പറഞ്ഞത്. അദ്ദേഹം ചുറ്റി തീർന്നപ്പോൾ കൈ പൊക്കി കാണിക്കാനാണ് പറഞ്ഞതായിരുന്നു അതെന്നും മറുപടി പറഞ്ഞ് കൊണ്ട് റംസാൻ അവിടെ നിന്ന് പോകുകയായിരുന്നു. ശേഷം റംസാൻ സായി, നോബി, കിടിലം ഫിറോസിനോട് രമ്യയെ കുറിച്ച് പറയുകയും ചെയ്തു.

“രമ്യ ചേച്ചിക്ക് പിന്ന് കിട്ടിയാൽ കുന്തം ആക്കും”, ചിലപ്പോൾ അങ്ങനെയാകും ഇവിടെ നില്ക്കാൻ പറഞ്ഞിരിക്കുന്നത് എന്ന് റംസാൻ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം കഴിഞ്ഞാൽ താൻ നല്ല മറുപടി കൊടുക്കുമെന്നും റംസാൻ പറയുന്നു, സായിയും രമ്യയുടെ പെരുമാറ്റത്തെ കുറിച്ച് ഇടയിൽ പറയുന്നുണ്ട്. അടുത്ത വഴക്ക് രമ്യയുമായിട്ടാകും എന്നും സായി പറഞ്ഞു.

about bigg boss

Noora T Noora T :