പൃഥ്വിയുടെ നെഞ്ചില്‍ ചാഞ്ഞുകിടന്ന് അലംകൃത; ചിത്രം പങ്കുവെച്ച് സുപ്രിയ ഇത്തവണ മകളുടെ മുഖം ഇത്രയെങ്കിലും കാണിച്ചല്ലോയെന്ന് കമന്റുകൾ

മകളെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും മുഖം കാണുന്ന ഫോട്ടോ സുപ്രിയയും പൃഥ്വിരാജും പങ്ക് വെക്കാറില്ല. മകളുടെ സ്വകാര്യതയെ ഇരുവരും മാനിക്കുന്നുണ്ട്. സാധാരണക്കാരിയായി മകളെ വളര്‍ത്താനാണ് താല്‍പര്യമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

പിറന്നാളിനാണ് സാധാരണ ഇരുവരും മകളുടെ ചിത്രം പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ മകളുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്.

പക്ഷേ ഇത്തവണ സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ആലിയുടെ മുഖം പാതി വ്യക്തമാണ്. ‘വെള്ളിയാഴ്ച രാത്രിയിലെ എന്റർറ്റൈൻമെന്റ്, ഡാഡയും മകളും കൂടെ സീറിയൽ ബോക്സിലെ മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടുപിടിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെ ഒരു മനോഹരമായ ചിത്രം സുപ്രിയ പങ്ക് വെച്ചത്.

ചിത്രത്തിൽ പൃഥ്വിയുടെ നെഞ്ചില്‍ ചാഞ്ഞുകിടക്കുകയാണ് അലംകൃത. കുറേ നാളുകൾക്കു ശേഷമാണ് ആലിയുടെ മുഖം ഇത്രയെങ്കിലും വ്യക്തമാകുന്ന ചിത്രം സുപ്രിയ പങ്കുവച്ചത്.

അതുകൊണ്ടുതന്നെ രസകരമായ നിരവധി കമന്റുകകളാണ് ചിത്രത്തിന് താഴെ. ‘ഇത്തവണ മകളുടെ മുഖം ഇത്രയെങ്കിലും കാണിച്ചല്ലോ’, 10.30 കഴിഞ്ഞപ്പോഴാണോ കുഞ്ഞിനേയും കൊണ്ട് ഹിഡൺ വേഡ്സ് കണ്ടുപിടിക്കുന്നത്. ആലിമോളെ ഉറങ്ങാൻ വിടു രാജുവേട്ടാ’, ഇത്തവണ ആലിയുടെ മുഖം കണ്ടേ’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്

ചിത്രത്തിന് നിരവധിപ്പേർ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്. പ്രിഥ്വിരാജും തന്റെ സമൂഹമാധ്യമ പേജിൽ ഈ മനോഹരമായ ചിത്രം പങ്കുവച്ചിട്ടുണ്ട്.

Noora T Noora T :