ടിആര്‍പി റേറ്റിംഗില്‍ കുതിച്ച് കയറി സാന്ത്വനം! തൊട്ട് പിന്നിൽ!! ബിഗ് ബോസിന്റെ സ്ഥാനം കണ്ടോ?

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വെച്ചു.
ഇപ്പോൾ ഇതാ ടിആര്‍പി റേറ്റിംഗില്‍ സാന്ത്വനം പരമ്പര വീണ്ടും നേട്ടം സ്വന്തമാക്കിയിരിക്കുന്നു.ഇത്തവണയും മറ്റു പരമ്പരകളെ പിന്നിലാക്കുകയായിരുന്നു സാന്ത്വനം.

മൗനരാഗം, പാടാത്ത പൈങ്കിളി, അമ്മയറിയാതെ എന്നീ പരമ്പരകളാണ് ടിആര്‍പി റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനത്തുളള മറ്റ് സീരിയലുകള്‍. അതെ സമയം ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് ഇത്തവണയും ടിആര്‍പിയില്‍ നേട്ടമുണ്ടാക്കാനായില്ല. വീക്ക്‌ലി ടാസ്ക്ക് സമയത്ത് ബിഗ് ബോസിന്‌റെ റേറ്റിംഗ് കൂടിയെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍ ജനപ്രിയ സീരിയലുകള്‍ തന്നെയാണ് ഇത്തവണയും മുന്നില്‍ നില്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സാന്ത്വനം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. തമിഴില്‍ വലിയ വിജയമായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സാന്ത്വനം. കുടുംബ പ്രേക്ഷകര്‍ക്ക് പുറമെ യുവാക്കളുടെയും ഇഷ്ട പരമ്പരയായി മാറി എന്നതാണ് മറ്റൊരു പ്രത്യേകത

അതേസമയം സാന്ത്വനത്തിന് മുന്‍പ് കുടുംബവിളക്ക് ആയിരുന്നു റേറ്റിംഗില്‍ മുന്നിലെത്തിയത്. തന്മാത്രയില്‍ മോഹന്‍ലാലിന്‌റെ നായികയായ മീരാ വാസുദേവാണ് കുടുംബ വിളക്കില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

സുമിത്ര എന്ന വീട്ടമ്മയുടെ റോളിലാണ് നടി പരമ്പരയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് കുടുംബ വിളക്കും എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഇതിനോടകം ഇരുനൂറിലധികം എപ്പിസോഡുകളാണ് പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്.

Noora T Noora T :