കുഞ്ഞു കുഞ്ഞാലി എന്ന ഗാനം പിറന്ന കഥ പങ്കുവച്ച് റോണി റാഫേൽ

മോഹൻലാൽ ചിത്രം ‘മരക്കാർ, അറബിക്കടലിന്‍റെ സിംഹം’ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പടർന്നുപിടിച്ചത്. അതോടെ, ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിന്. പ്രിയദർശന്റെ കരീയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയാണ് മരക്കാർ.

ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോൾ സിനിമയുടെ റിലീസ് മാർച്ച് മാസം പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. ഇപ്പോൾ റിലീസ് തീയതിയായി പുറത്തുവിട്ടിരിക്കുന്നത് മെയ് 13 ആണ്.

എന്നാൽ, പ്രേക്ഷകരുടെ കാത്തിരിപ്പിന് ഏറെ ആശ്വാസമായി അടുത്തിടെയാണ് മരക്കാർ എന്ന ചിത്രത്തിലെ കുഞ്ഞു കുഞ്ഞാലി എന്ന പാട്ട് പുറത്തിറങ്ങിയത്. ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറിയ പാട്ട് അഞ്ചു ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.

ഇപ്പോഴിതാ കുഞ്ഞു കുഞ്ഞാലി എന്ന പാട്ടിന്റെ സംഗീത സംവിധായകൻ റോണി റാഫേൽ സിനിമയുടെ ഭാഗമായതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ബഡി ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മരക്കാർ എന്ന സിനിമയുടെ സംഗീത സംവിധായകനായി എത്തിയ കഥ പറയുന്നത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര അഞ്ചു ഭാഷകളിൽ പാടിയ പാട്ടുകൂടിയാണ് മരക്കാരിലെ കുഞ്ഞുകുഞ്ഞാലി എന്ന പാട്ട്. അതിന് ആദ്യം തന്നെ സന്തോഷമറിയിച്ചാണ് റോണി റാഫേൽ അഭിമുഖം തുടങ്ങിയത്.

കുഞ്ഞു കുഞ്ഞാലി എന്ന പാട്ടായിരുന്നു റോണി ആദ്യമായി സിനിമയ്ക്ക് വേണ്ടി കമ്പോസ് ചെയ്തിരുന്നത്. മറ്റൊരു ഹിന്ദി സിനിമയുടെ തിരക്കിനിടയിലാണ് മരക്കാർ സിനിമയിലേക്ക് രണ്ട് പാട്ട് കൊടുക്കാൻ പ്രിയദർശൻ സാറിന്റെ വിളിവരുന്നത്. ആദ്യം കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെങ്കിലും കമ്പോസിന്റെ സമയത്ത് നല്ല പേടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സിനിമയുടെ റെക്കോർഡിങ്ങിനിടയിൽ രാത്രി പതിനൊന്നു മണിയോടെ പ്രിയദർശൻ സാറിന്റെ വിളി വരുകയും സ്റ്റുഡിയോയിൽ ഉണ്ടോ എന്നന്വേഷിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ ചെയ്ത റീൽ കാണാൻ നേരിട്ട് എത്തുകയും കണ്ടതിന് ശേഷം മരക്കാർ സിനിമയുടെ കമ്പോസിംഗിന് ഇരിക്കാം എന്നദ്ദേഹം പറയുകയായിരുന്നെന്നും റോണി പറഞ്ഞു.

ആ സമയത്ത് സന്തോഷം കൊണ്ട് നല്ല എക്സൈറ്റഡ് ആയ നിമിഷവും അദ്ദേഹം പങ്കുവച്ചു. പ്രിയദർശന്റെ പ്രതീക്ഷയ്‌ക്കൊത്ത് ചെയ്യാൻ പറ്റുമോ എന്നുള്ള പേടി അഞ്ചു റ്റ്യുൺ ചെയ്തപ്പോഴും ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചെയ്തതൊക്കെ ആദ്യ റ്റ്യുണിൽ തന്നെ ശരിയായെന്നും അദ്ദേഹം പറഞ്ഞു. അതിനെ ദൈവാനുഹ്രഹമായി കാണുന്നു എന്നാണ് റോണി പറഞ്ഞത്.

സംഗീത സംവിധാനത്തിന്റെ അനുഭവം പങ്കുവക്കുന്നതിനൊപ്പം പ്രിയദർശൻ സാറിനൊപ്പമുമുള്ള അനുഭവവും അദ്ദേഹം പറഞ്ഞു. കൃത്യമായി എന്താണ് വേണ്ടത് എന്ന് പ്രിയൻ സാറിന് അറിയാം എന്നും ആ പ്രതീക്ഷയിൽ കൊടുക്കാൻ സാധികച്ചെന്നും റോണി പറഞ്ഞു.

about ronnie raphael

Noora T Noora T :