എപ്പിസോഡ് 32 ; തമ്മിൽ തല്ലി സായിയും ഫിറോസ് ഖാനും ! സൂര്യയുടെ ഹൃദയം തകർത്ത് മണിക്കുട്ടൻ!

അങ്ങനെ ബിഗ് ബോസ് ഹൗസിൽ മുപ്പത്തിയൊന്നാം ദിവസം കഴിഞ്ഞിരിക്കുകയാണ്.. ഇന്നലത്തെ ഹൈ ലൈറ്റ് പൊളി ഫിറോസിന്റെയും സായിയുടെയും അടിയാണെന്നാണ് കരുതിയത്. പക്ഷെ ഇന്നലെ കുറെയേറെ സംഭവങ്ങൾ ഉണ്ടായി.. മണിക്കുട്ടൻ സൂര്യയുടെ ഹൃദയം തകർത്ത് ഹീറോ ആയിരിക്കുകയാണ്. പിന്നെ റിതു റംസാൻ ആർക്കും പിടിതരാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്.

ഏതായാലും നമുക്ക് ആകമൊത്തത്തിൽ ഒന്ന് നോക്കാം. തുടക്കം എല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കുകയാണ് . പ്രണയമാണ് വിഷയം… വിഷയമാണ് ഈ പ്രണയം..പക്ഷെ അവിടെ പ്രണയത്തെ കുറിച്ച് സായി നല്ല കുറെ കാര്യങ്ങൾ പറയുന്നുണ്ട്. അതൊന്നും വക വെക്കാതെ ഫിറോസ് ഖാൻ പ്രണയം നല്ലതാണ് എന്നാൽ മറ്റൊരാളുടെ ഭാര്യയെ പ്രണയിക്കാൻ പാടില്ല എന്നൊക്കെ പറയുകയുണ്ടായി. അതല്ലല്ലോ സായി പറഞ്ഞത്,, എന്താ പൊളി ഫിറോസിക്ക.. ഒരുമാതിരി അടിയുണ്ടാക്കാൻ നോക്കുന്നെ…!

എന്നാൽ മജ്‌സിയ ഇടക്ക് അടിപൊളി ഒരു ഡയലോഗ് അടിച്ചു, മറ്റൊരാളുടെ ഭാര്യയെ ആയാലും മനസുകൊണ്ട് പ്രണയിക്കാം.. സംഭവം ഫിറോസിക്ക അവിഹിതത്തെ ആണ് പിന്തുണയ്ക്കാത്തത്. അതിനെ പ്രണയമായി കാണേണ്ടതില്ലന്നാണ് സായിയുടെ പക്ഷം. അതും പ്രണയമല്ലേ ? അതും വ്യത്യസ്തമായ ഒരു പ്രണയമാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക…!

about bigg boss

Noora T Noora T :