ഡിമ്പലും ഭാനുവും അടിച്ചു പിരിയുമോ ? ഭാഗ്യലക്ഷ്മിയുടെ പദ്ധതി ഇങ്ങനെ..!

ബിഗ് ബോസ് മലയാളം മൂന്നാം സീസൺ മറ്റ് സീസണിൽ നിന്നും വ്യത്യസ്തമായത് മത്സരാർത്ഥികളെ കൊണ്ടാണ്. പ്രേക്ഷകർക്ക് പരിചിതമല്ലാത്തവരായിരുന്നു അധികം മത്സരാർത്ഥികളും . എന്നാൽ പ്രേക്ഷകർക്ക് വളരെ പെട്ടന്ന് തന്നെ മത്സരാർത്ഥികളെല്ലാവരും താരങ്ങളായി മാറുകയായിരുന്നു. ബിഗ് സ്‌ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികൾക്ക് പരിചിതമായവരിലും കൂടുതൽ ആരാധകർ മറ്റ് മത്സരാർത്ഥികൾക്ക് വളരെ പെട്ടന്ന് ഉണ്ടായി. അതിൽ ഒരാളാണ് ഡിമ്പൽ ഭാൽ. വലിയ ആവേശത്തോടെ ബിഗ് ബോസ് സീസൺ ത്രീയിൽ എത്തിയ ഡിമ്പൽ ആദ്യ ആഴ്ചയിൽ തന്നെ വലിയ ചർച്ചയായിരുന്നു.

ഡിമ്പലിന്റെ ആറ്റിട്യൂട് കൊണ്ട് തന്നെ ഡിമ്പൽ ശർഖ്അധിക്കപ്പെട്ടു. എന്നാൽ, ആദ്യ ടാസ്കിലെ കഥ കൂടിയായപ്പോൾ പ്രേക്ഷകൾ ഡിമ്പലിന്റെ സൗഹൃദവും ചർച്ചയാക്കി. അതിന് ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ മിഷേൽ വന്നപ്പോൾ ഡിമ്പൽ പറഞ്ഞ കഥ കള്ളമാണെന്ന ആരോപണം ഉണ്ടായി. എന്നാൽ അത് ഡിമ്പലിനെ ബാധിച്ചിരുന്നില്ല. അത് മിഷേലിന് തന്നെ വിമർശനങ്ങൾ ഉണ്ടാകാൻ വഴിവച്ചു.

തുടക്കം മുതൽ ഡിമ്പലിനോട് ഒപ്പമുള്ള ബിഗ് ബോസ് ഹൗസിലെ കൂട്ടുകെട്ട് മജ്‌സിയ ഭാനുവായിരുന്നു. എന്നാൽ പല അവസരത്തിലും മജ്‌സിയ ഡിമ്പലിനെ കുറിച്ച് ഡിമ്പലറിയാതെ കുറ്റങ്ങൾ പറഞ്ഞിട്ടുണ്ട്. ഇത് ബിഗ് ബോസ് ഹൗസിൽ പലർക്കും അറിയാവുന്ന സത്യമാണ്. എങ്കിലും ഇപ്പോഴും ഡിമ്പൽ മജ്‌സിയ കൂട്ടുകെട്ടിന് ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

എന്നാൽ ഇപ്പോൾ ഇവരുടെ കൂട്ടുകെട്ടിൽ ഏറ്റവും അധികം അസ്വസ്ഥത ഉണ്ടായിരിക്കുന്നത് ഭാഗ്യലക്ഷ്മിക്കാണ്. അനൂപും മജ്‌സിയയും തമ്മിൽ ഉണ്ടായ പിണക്കത്തെ തുടർന്നാണ് ഭാഗ്യലക്ഷ്മി ഡിമ്പലിന്റെയും മജ്‌സിയായുടെയും‌ ‌ ഇടയിൽ ഇപ്പോൾ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നത്. ഡിമ്പലിനോട് പൊതുവെ ദേഷ്യം പുലർത്തുന്ന വ്യക്തിയാണ് ഭാഗ്യലക്ഷ്മി. അതുകൊണ്ടു തന്നെ ഈ കൂട്ടുകെട്ടിനെ തകർക്കാൻ ഭാഗ്യലക്ഷ്മി ശ്രമിക്കുക തന്നെ ചെയ്യും.

ഇപ്പോൾ അതിനോടനുബന്ധിച്ചുണ്ടായ സംഭവമാണ് കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. മോഹൻലാൽ വന്നപ്പോൾ കൊടുത്ത ടാസ്കിൽ ഡിമ്പലിന് കിട്ടിയത് വീട്ടിനുള്ളിലെ പറ്റിക്കുന്ന വ്യക്തി ആരെന്ന് പറയാനായിരുന്നു. ഡിമ്പൽ അനൂപിന്റെ പേരാണ് പറഞ്ഞത്. ഭാനുവിനെ പറ്റിച്ചു എന്നതാണ് കാരണമായി പറഞ്ഞത്. അതിനെതിരെ അനൂപും സംസാരിച്ചു. ഡിമ്പലാണ് അവർ തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ പോയതിന്റെ കാരണമെന്നും അനൂപ് പറഞ്ഞു.

അതിനു ശേഷം ടാസ്ക് കഴിഞ്ഞപ്പോൾ ഭാഗ്യലക്ഷ്മി അനൂപിനോട് ഡിമ്പലിന്റെയും ഭാനുവിന്റെയും കാര്യം പറയുന്നുണ്ട്. ഡിമ്പലാണ് ഭാനുവിനെ വഴി തെറ്റിക്കുന്നത് ഡിമ്പലിന്റെ കൺട്രോളിനാണ് ഭാനു എന്നൊക്കെ ഭാഗ്യലക്ഷ്മി അനൂപിനോട് പറയുന്നുണ്ട്. അനൂപും ഇതിനെ അംഗീകരിക്കുകയും കാലം തെളിയിക്കും എന്ന് പറയുകയും ചെയ്തു.

അതിനുശേഷം ഭാഗ്യലക്ഷ്മി സന്ധ്യയോടും ഇവരെ കുറിച്ച് കുറ്റം പറഞ്ഞ് ചെല്ലുന്നുണ്ട്. ഭാനുവിനോട് ടാസ്കിന് ശേഷം മോഹൻലാൽ ബിഗ് ബോസ് വീട്ടിനുള്ളിലെ തള്ള് ആരാണെന്ന ചോദ്യം ചോദിച്ചിരുന്നു. അതിന് അപ്പോഴുള്ള ഒരു കാരണത്തിന്റെ പേരിൽ ഭാനു സന്ധ്യയുടെ പേരാണ് പറഞ്ഞത്. ആ കാരണം എടുത്തിട്ടാണ് ഭാഗ്യലക്ഷ്മി സന്ധ്യയുടെ അടുത്ത് ചെന്നത്. ഭാനു ഡിമ്പലിന്റെ കൈയിൽ അകപ്പെട്ടിരിക്കുകയാണ്. ഡിമ്പലാണ് പ്രശ്നക്കാരി എന്നൊക്കെ ഭാഗ്യലക്ഷ്മി സന്ധ്യയോട് പറഞ്ഞു. അതേസമയം, ഭാനു ആണ് പ്രശ്നമെന്നും രണ്ടുപേരും തമ്മിൽ വഴക്കുണ്ടായാൽ ഡിമ്പൽ തകർന്നുപോകുമെന്നും ഭാനു വന്നിരിക്കുന്നത് മത്സരബുദ്ധിയോടെ മാത്രമാണെന്നും സന്ധ്യ ഭാഗ്യലക്ഷ്മിയോട് പറഞ്ഞു.

അവിടം കൊണ്ടും ഭാഗ്യലക്ഷ്മി കുത്തിത്തിരിപ്പ് അവസാനിപ്പിക്കുന്നില്ല. പിന്നീട് ഭാഗ്യലക്ഷ്മി മജ്സിയയോടും സംസാരിക്കുന്നുണ്ട്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഭാഗ്യലക്ഷ്മി അവിടെ ഉള്ള കൂട്ടുകെട്ടിനെ കുറിച്ച് പറയുന്നത്. ഇപ്പോൾ കൂടെ ഉണ്ടെന്ന് കരുതുന്നവരൊന്നും അടുത്ത മാസം കൂടെ കാണണമെന്നില്ല അവർ ആയിരിക്കും പിന്നിൽ നിന്നും കുത്തുക എന്നൊക്കെയാണ് ഭാഗ്യലക്ഷ്മി ഭാനുവിനോട് പറഞ്ഞത്. ഈ വാക്കുകളിൽ നിന്നുംവ്യക്തമാണ് ഭാഗ്യലക്ഷ്മിയുടെ ഉദ്ദേശം എന്താണന്നുള്ളത്.

വൈകാതെ ഡിമ്പലിന്റെയും ഭാനുവിന്റെയും ഇടയിൽ ഒരു വഴക്ക് പ്രതീക്ഷിക്കാം. ഡിമ്പൽ ഇതൊന്നും കേൾക്കില്ലെങ്കിലും ഭാനു ഇതൊക്കെ വിശ്വസിക്കാൻ സാധ്യതയുണ്ട്. ഏതായാലും ഭാഗ്യലക്ഷ്മി എന്തൊക്കെ ചെയ്യുമെന്നുള്ളത് വരും എപ്പിസോഡിൽ കണ്ടറിയാം.

about bigg boss

Noora T Noora T :