എപ്പിസോഡ് 29 ; അങ്ങനെ ആ മാലാഖ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി!

ലാലേട്ടൻ വന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. എങ്കിലും എലിമിനേഷനും ഒരു ടാസ്‌കും ഉണ്ടായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ. ആദ്യം ടാസ്ക് തന്നെയാണ് നടന്നത്. ഒരു ബോർഡിൽ കുറെ കാർഡ് വെച്ചിട്ടുണ്ട്. ആ കാർഡുകളിൽ ഒരു ഇമേജും അതുമായി ബന്ധപ്പെട്ട വക്കും ഉണ്ടാകും. അത് ആ വീട്ടിലെ ആരുമായിട്ട് ഉപമിക്കാം എന്നായിരുന്നു ടാസ്ക്.

ആദ്യം അനൂപാണ് ടാസ്ക് ചെയ്യാൻ വന്നത്. കുത്തിനോവിക്കുന്ന ആൾ, എന്ന എഴുത്തും ഒപ്പം സൂചിയുമായിരുന്നു കാർഡിൽ ഉണ്ടായിരുന്നത്. അനൂപ് അതിന് ഫിറോസ് ഖാന്റെ പേരാണ് പറഞ്ഞത്. കാരണ സഹിതം അനൂപ് പറയുന്നുണ്ട്. പക്ഷെ തിരിച്ച് ഫിറോസ് ഖാനും അതിനെ ചോദ്യംചെയ്ത് സംസാരിക്കുന്നുണ്ടായിരുന്നു. അവിടെ ശ്രദ്ധിച്ചാൽ മനസിലാകും. അനൂപിന് ഫിറോസ് ഖാന്റെ സംസാരത്തിന് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞിട്ടില്ല.

രണ്ടാമതായി റിതു മന്ത്ര ആയിരുന്നു എത്തിയത്, റേഡിയോ ആണ് ഋതുവിന് കിട്ടിയ കാർഡിൽ ഉണ്ടായിരുന്നത്. അതായത്, ഞാൻ മാത്രം മിണ്ടിയാൽ മതി എന്നുള്ള സ്വഭാവം ആർക്കാണ് എന്നതായിരുന്നു ചോദ്യം. ഋതുവും അവിടെ പൊളി ഫിറോസിനെ പറഞ്ഞു. അതിനും അടിപൊളി മറുപടി ഫിറോസ് ഖാൻ കൊടുത്ത്. ഇവിടെ ഞാൻ മാത്രമേ പറയുന്നുള്ളു ലാലേട്ടാ… വേറെ ആരും തുറന്നു പറയുന്നില്ല. എന്നാണ് ഫിറോസ് പറഞ്ഞത്. അതായത് ഫിറോസ് ഖാൻ തന്നെ ഇവിടെയും കുറെ വിശേഷണത്തിന് ഇരയാകും എന്ന് ഉറപ്പിച്ചിട്ടു തന്നെ നെഞ്ചും വിരിച്ചു നിൽക്കുന്നത് പോലെ തോന്നി.

കൂടുതൽ അറിയാൻ വീഡിയോ കാണുക…

about bigg boss

Noora T Noora T :