പൊട്ടിത്തെറിച്ച് മോഹൻലാൽ, പൊട്ടിക്കരഞ്ഞ് ഡിമ്പൽ; കാരണം ഇതോ.. !

ബി​ഗ് ബോസ് മലയാളം മൂന്നാം സീസൺ വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അപ്രതീക്ഷിത സംഭവങ്ങൾ കൊണ്ട് നിറയുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസിൽ 28 മത്തെ ദിവസമാണ് പിന്നിട്ടത്. ഓരോ ദിവസം കഴിയുന്തോറും മത്സരവും ടാസ്ക്കുകളും കടുത്ത് വരികയാണ്. ഇന്ന് വീക്കൻഡ് എപ്പിസോഡായിരുന്നു ഷോയിൽ നടന്നത്. ഇതിനിടയിൽ മൈക്ക് ശരിയായി ഉപയോ​ഗിക്കാത്തതിന്റെ പേരിൽ ഭാനുവിനോടും ഡിംപലിനോടും പൊട്ടിത്തെറിക്കുകയാണ് മോഹൻലാൽ.

പക്ഷെ മുൻപൊന്നും ഇല്ലാത്തപ്പോൾ എന്തിനാകും ലാലേട്ടൻ ഈ കാര്യത്തിൽ ദേശിച്ചത്? ഇതിലൊരു തെറ്റായ വ്യാഖ്യാനം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ലാലേട്ടൻ അത്രത്തോളം ദേശിച്ചത്. ലാലേട്ടൻ പതിവ് പോലെ ഓരോരുത്തരോടും ഓരോ കാര്യം ചോദിക്കുന്നതിന്റെ ഇടയിൽ തന്നെ ഡിമ്പലും ഭാനുവും സ്റ്റേയർ കേസിൽ ഇരുന്നു സംസാരിക്കുന്നതും ലാലേട്ടൻ എടുത്തു ചോദിച്ചു.

അവിടെ ഇരുന്നു സംസാരിക്കുന്നതായിരുന്നില്ല പ്രശ്നം. പക്ഷെ അവിടെ ഇരുന്ന് സംസാരിക്കുമ്പോൾ മൈക്ക് ശരിയായിട്ടല്ല ഇട്ടിരുന്നത് എന്ന് ലാലേട്ടൻ പറയുന്നു. എന്നാൽ ഇരുവരും മൈക്ക് ഇട്ടിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു. ഡിമ്പലായിരുന്നു അതിന് കൂടുതൽ ന്യായീകരണവുമായി സംസാരിച്ച് നിന്നത്. മൈക്ക് ശരിയല്ലെങ്കിലും നിങ്ങൾ സംസാരിക്കുന്നത് ഞങ്ങൾക്ക് കേൾക്കാമെന്ന് ലാലേട്ടൻ പറയുന്നുണ്ട്. അത് കേക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നായിരുന്നു ഡിംപലിന്റെ മറുപടി. അത് സാരമില്ല കേട്ടോട്ടെ എന്നാണ് ഡിമ്പൽ അപ്പോൾ പറഞ്ഞത്.

പക്ഷെ ഇവിടെ ലാലേട്ടൻ കരുതിയത് ഡിമ്പൽ സാരമില്ല എന്ന് പറഞ്ഞത് , മൈക്ക് നേരെയല്ല ഇട്ടിരിക്കുന്നത് എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ അത് സാരമില്ലെന്നാണ് ഡിമ്പൽ പറഞ്ഞെതെന്നായിരുന്നു. അതുകൊണ്ടാണ് പെട്ടന്ന് ലാലേട്ടൻ ദേശിക്കുന്നത്. ലാലേട്ടൻ പറഞ്ഞതിനെ തള്ളിക്കളയും പോലെ തോന്നിയിട്ടായിരുന്നു അത്രയും ദേഷ്യത്തോടെ ലാലേട്ടൻ സംസാരിച്ചത്.

അത് എന്തും പറയാം എന്നുള്ള അർത്ഥമല്ലേ അതിന്. നിങ്ങൾ മൈക്ക് പൊത്തി പിടിച്ചാണ് സംസാരിച്ചത്. സാരമില്ല എന്ന് എന്നോട് പറയരുത്. നിങ്ങൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞാലും ഞങ്ങൾ കേൾക്കും. പാത്തു അഡോണിയോട് മൈക്കില്ലാതെ സംസാരിച്ചിട്ടുണ്ടെന്നുമൊക്കെ പിന്നീട് മോഹൻലാൽ പറഞ്ഞു. ഈ കാര്യത്തിൽ ഇത്രത്തോളം ലാലേട്ടൻ ദേശിക്കുമെന്ന് ആരും കരുതിയില്ല.

ഡിമ്പൽ കരയുമെന്നായപ്പോൾ, ലാലേട്ടൻ സമാധാനിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മൈക്ക് ഉപയോ​ഗിക്കണം എന്നത് നമ്മുടെ റൂളാണെന്നും ഡിമ്പൽ വിഷമിക്കേണ്ടെന്നും മോഹൻലാൽ പറഞ്ഞു. താൻ പറയുന്നതിനെക്കാൾ മുമ്പ് ഡിംപൽ സംസാരിച്ചത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നതെന്നും ലാലേട്ടൻ പറഞ്ഞു. ഏതായാലും ഡിമ്പലിന്റെ മലയാളമാണ് ഇവിടെ വില്ലനായത്. അല്ലാതെ നോക്കിയാൽ രണ്ടാളുടെ ഭാഗത്തും തെറ്റ് ഇല്ല. എന്നാലും ഈ ദേഷ്യപ്പെടൽ ലാലേട്ടന് വേറെ കാര്യത്തിൽ ആകാമായിരുന്നു…!

about bigg boss

Noora T Noora T :